|
ലണ്ടന്‍ : ടാക്‌സ് കുറവാണ് അടിച്ചിരിക്കുന്നതെന്നും അതിനാല്‍ ബാലന്‍സ് ടാക്‌സ് ഏപ്രിലിന് മുന്‍പ് തിരിച്ചടയ്ക്കണമെന്ന് പറഞ്ഞു കൊണ്ടുള്ള നോട്ടീസ് ഇന്‍ലാന്‍ഡ് റവന്യൂ അയച്ചു തുടങ്ങി. ജോലിയിലുള്ളവരുടെ ടാക്‌സ് പിരിച്ചെടുത്ത് അടക്കേണ്ട ചുമതല എംപ്ലോയിമാരുടേതാണ്. അത് എംപ്ലോയര്‍ അടയ്ക്കാത്തതു മൂലമാണ് ചിലര്‍ക്ക് ഇപ്പോള്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
അതു പോലെ തന്നെ മറ്റു ചിലരുടെ കാര്യത്തില്‍ കൃത്യമായ ടാക്‌സ് ഡിഡക്ട് ചെയ്യാതെ തെറ്റായ ടാക്‌സ് കോഡ് ഉപയോഗിച്ച് ടാക്‌സ് അടച്ചത് മൂലവും ടാക്‌സ് കാല്‍ക്കൂലേഷനില്‍ വ്യത്യാസം വന്നിട്ടുണ്ട്. ഇങ്ങനെ വ്യത്യാസമുള്ള ടാക്‌സ് തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള കത്തുകളാണ് ഇന്‍സാന്‍ഡ് റവന്യൂവില്‍ നിന്ന് പലര്‍ക്കും ലഭിച്ചിരിക്കുന്നത്. 3000 മുതല്‍ 6000 പൗണ്ട് വരെ ടാക്‌സ് ഇന്‍വോയ്‌സ് ലഭിച്ചിട്ടുള്ളവര്‍ ഉണ്ട്. രണ്ടു ജോലികള്‍ ഉള്ളവരെയാണ് കൂടുതലായി ഈ സ്ഥിതിവിശേഷം ബാധിച്ചിട്ടുള്ളത്.
പേയ്‌മെന്റ് ടാക്‌സ് റിട്ടേണില്‍ രണ്ടാമത്തെ എംപ്ലോയ്‌മെന്റില്‍ നിന്നുള്ള വരുമാനത്തിന്റെ കൃത്യമായ ടാക്‌സ് ഈടാക്കാത്തതു കൊണ്ടാണ് കൂടുതല്‍ പേര്‍ക്കും കുടിശ്ശിക വന്നിരിക്കുന്നത്. അതു പോലെ തന്നെ ഒരു മാസത്തെ കാലാവധിയാണ് മിക്കവര്‍ക്കും ടാക്‌സ് തിരിച്ചടയ്ക്കുന്നതിന് നല്‍കിയിട്ടുള്ളത്. ഇത് ധാരാളം പേരെ സാമ്പത്തിക ബുദ്ധിമുട്ടില്‍ എത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെ ടാക്‌സ് നോട്ടീസ് ലഭിച്ചിട്ടുള്ളവര്‍ക്ക് ഇന്‍ലാന്‍ഡ് റവന്യൂവില്‍ അപ്പീല്‍ നല്‍കി ടാക്‌സ് കാല്‍ക്കുലേഷന്‍ ശരിയായിട്ടാണോ നടത്തിയിരിക്കുന്നത് എന്ന് വേരിഫൈ ചെയ്യാനുള്ള അവസരമുണ്ട്.
അതുപോലെ തന്നെ എംപ്ലോയറിന്റെ അടുത്ത് എല്ലാ ജോലികളും കൃത്യമായി അറിയിച്ചിട്ടും എംപ്ലോയറോ, ഇന്‍ലാന്‍ഡ് റവന്യൂവോ കൃത്യമായ ടാക്‌സ് കോഡ് നല്‍കാതിരുന്നത് മൂലമാണ് ഇങ്ങനെ ഒരവസ്ഥ സംജാതമായിട്ടുള്ളതെങ്കില്‍ ഈ ടാക്‌സില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന് ഇന്‍ലാന്‍ഡ് റവന്യൂവില്‍ അപേക്ഷ നല്‍കാവുന്നതാണ്. അതുപോലെ എംപ്ലോയറുടെ തെറ്റു കൊണ്ടാണ് ഇങ്ങനെ ടാക്‌സ് കാല്‍ക്കുലേഷന്‍ മിസ്‌റ്റേക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ എംപ്ലോയറില്‍ നിന്നും കുടിശ്ശിക പിരിക്കാനും എംപ്ലോയിക്ക് ഇന്‍ലാന്‍ഡ് റവന്യൂവില്‍ അപേക്ഷ നല്‍കാവുന്നതാണ്.
Extra Statutory concession A 19, എന്ന പോളിസിയുടെ അടിസ്ഥാനത്തില്‍ ഇങ്ങനെയുള്ള അവസരങ്ങളില്‍ ടാക്‌സ് ഇളവ് നല്‍കാന്‍ ഇന്‍ലാന്‍ഡ് റവന്യൂവിന് സാധിക്കും. ഇനി ടാക്‌സ് നിങ്ങള്‍ തന്നെ അടയ്ക്കണമെന്ന് ഇന്‍ലാന്‍ഡ് റവന്യൂ നിര്‍ബന്ധിക്കുകയാണെങ്കില്‍ ചെറിയ തവണകളായി ഇതു തിരിച്ചടയ്ക്കാനും ഇന്‍ലാന്‍ഡ് റവന്യൂവില്‍ അപേക്ഷ നല്‍കാവുന്നതാണ്. ഏതായാലും VAT വര്‍ദ്ധനയ്ക്കു ശേഷം വീണ്ടും ഒരു ടാക്‌സ് ഇരുട്ടടി കൂടി യുകെയിലെ ജനങ്ങള്‍ക്ക് ഇന്‍ലാന്‍ഡ് റവന്യൂവില്‍ നിന്നും അനുഭവിക്കേണ്ടി വന്നിരിക്കുകയാണ്. |