|
ലണ്ടന്‍ : അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 5 ലക്ഷം പൗണ്ട് വിലവരുന്ന രണ്ടു കിലോയോളം കൊക്കെയിന്‍ കടത്താന്‍ ശ്രമിച്ച മെക്‌സിക്കന്‍ സ്വദേശിക്ക് എട്ടു വര്‍ഷം തടവു ശിക്ഷ. 2010 ഒക്ടോബറിലാണ് സംഭവം നടന്നത്.
ഗ്ലാസ്‌ഗോ വിമാനത്താവളത്തില്‍ സ്യൂട്ട് കെയ്‌സിനുള്ളിലെ രഹസ്യ അറയില്‍ കൊക്കെയിന്‍ ഒളിപ്പിച്ച് വന്നിറങ്ങിയ ജുവാന്‍ ലൂയിസേ കോപ്പസാണ് പിടിയിലായത്. കൊളംബോയില്‍ നിന്ന് എത്തിയതായിരുന്നു വിമാനം. പൊതു വിപണിയില്‍ 6.4 ലക്ഷം പൗണ്ട് വിലവരുന്ന കൊക്കെയിനാണ് കൈവശമുണ്ടായിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
ഗ്ലാസ്‌ഗോ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളെ സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്തപ്പോള്‍ ബെസ്‌ബോള്‍ പ്ലെയറാണെന്നും യുകെയില്‍ സ്ഥലസന്ദര്‍ശനത്തിനെത്തിയതാണെന്നുമായിരുന്നു പറഞ്ഞത്. അധികൃതര്‍ സ്യൂട്ട് കെയ്‌സ് പരിശോധിച്ചപ്പോള്‍ വസ്ത്രങ്ങളും മറ്റുമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ , സ്‌കാനിങ്ങില്‍ സംശയം തോന്നി വിശദമായി നടത്തിയ പരിശോധനയിലാണ് രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന കൊക്കെയിന്‍ കണ്ടെത്തിയത്. |