|
ലണ്ടന്‍ : അനധികൃത കുടിയേറ്റം നിയമവിധേയമാക്കാന്‍ വ്യജ വിവാഹങ്ങള്‍ നടത്തിക്കൊടുത്തിരുന്ന വികാരി അറസ്റ്റില്‍ . കാനോണ്‍ സ്വദേശി ജോണ്‍ മുഗുംബ(58)യാണ് അറസ്റ്റിലായത്. 100 ഓളം വ്യാജ വിവാഹങ്ങള്‍ ഇയാള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഉഗാണ്ടയില്‍ നിന്നുള്ള വികാരിയാണ്.
കുടിയേറ്റ നിയമത്തിലെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള വ്യാജ വിവാഹങ്ങള്‍ നടത്തുന്നത്. ഇത്തരം വിവാഹങ്ങള്‍ നിരവധി നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അധികൃതര്‍ ഇപ്പോള്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് വികാരിയുടെ അറസ്റ്റ്. മറ്റു രാജ്യങ്ങളില്‍ നിന്നു കുടിയേറി ബ്രിട്ടനില്‍ എത്തുന്നവര്‍ക്ക് ചില ആനുകൂല്യങ്ങളും ലഭ്യമല്ല. ഈ ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയാണ് വിവാഹത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വിവാഹിതരാകാന്‍ തയാറായ ബ്രിട്ടീഷ് പൗരത്വമുള്ള നിരവധി ആളുകള്‍ ബ്രിട്ടനിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഒരു നിശ്ചിത പണം വാഗ്ദാനം ചെയ്തു കരാറുണ്ടാക്കിയാണ് വിവാഹം. ഇങ്ങനെ ഒരു ഭര്‍ത്താവിനെയോ ഭാര്യയെയോ കണ്ടെത്തി വിവാഹം കഴിച്ച് അതിന്റെ സര്‍ട്ടിഫിക്കറ്റ് ഹോം ഓഫിസില്‍ ഹാജരാക്കിയാല്‍ വിസ നീട്ടിക്കിട്ടുകയും ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും.
വ്യജ വിവാഹം കഴിക്കുന്നവരുടെയെല്ലാം ലക്ഷ്യം ഇതുമാത്രമാണ്. വ്യാജ വിവാഹം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ വികാരിയെ സസ്‌പെന്‍ഡ് ചെയ്തതായി മാഞ്ചസ്റ്റര്‍ ബിഷപ് അറിയിച്ചു. ഇയാള്‍ക്കെതിരേ തുടരന്വേഷണം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. വ്യജ വിവാഹ നടത്തിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന രണ്ടാമത്തെ വലിയ അറസ്റ്റാണ് ഇത്. 360 വ്യജ വിവാഹം നടത്തിയ വികാരിയെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. |