|
ലണ്ടന്‍ : പുതിയ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റ് സംബന്ധിച്ച് ഇന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഡാമിയന്‍ ഗ്രീന്‍ പ്രഖ്യാപനം നടത്തും. ഷോര്‍ട്ടേജ് ഒക്യപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടുന്ന ജോലികളെക്കുറിച്ച് നേരത്തെ തന്നെ മൈഗ്രന്റ് അഡൈ്വസറി കമ്മിറ്റി പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതനുസരിച്ച് സീനിയര്‍ കെയറര്‍ , ബ്യൂട്ടി സലൂണ്‍ മാനേജര്‍ , എസ്റ്റേറ്റ് ഏജന്റ്‌സ്, ഫ്‌ളോറിസ്റ്റ്‌സ്, വെല്‍ഡേഴ്‌സ് മുതലായ തസ്തികകളെ ഷോര്‍ട്ടേജ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കി.ിരുന്നു.
സീനിയര്‍ കെയറര്‍മാരെ ഒഴിവാക്കിയത് കുറച്ച് നാളത്തേക്കെങ്കിലും നമ്മുടെ മലയാളി സമൂഹത്തിലെ സ്റ്റുഡന്റ് നഴ്‌സുമാരെ ബുദ്ധിമുട്ടിലാക്കും. എന്നാല്‍ ഏതാനും മാധ്യമങ്ങളില്‍ വരുന്നത് പോലെ ഇനി നഴ്‌സുമാര്‍ക്ക് രക്ഷയില്ല എന്ന അവസ്ഥയൊന്നും നിലവില്‍ യുകെയിലില്ല. IELTS 7 Band ലഭിച്ച് Adaptation complete ചെയ്ത് NMC രജിസ്‌ട്രേഷന്‍ ലഭിക്കുന്ന നഴ്‌സുമാര്‍ക്ക് R.G.N ആയി ടിയര്‍ 2 വിസ ഇപ്പോള്‍ ധാരാളമായി ലഭിക്കുന്നുണ്ട്. കാരണം R.G.Nമാര്‍ക്ക് നിലവില്‍ യുകെയില്‍ ധാരാളമായി ക്ഷാമം ഉണ്ടെന്നതുകൊണ്ടു തന്നെ. IELTSന് Band 7 സ്‌കോര്‍ ഉള്ള വിദ്യാര്‍ത്ഥികളെ ക്ഷണിച്ചു കൊണ്ട് BUPAയുടെ സ്‌കോട്ട്‌ലന്റ് വിഭാഗം ഈയിടെ ഒരു റിക്രൂട്ട്‌മെന്റ് പരസ്യം പ്രസിദ്ധീകരിക്കുകയുണ്ടായി.
അഡാപ്‌റ്റേഷന്‍ നഴ്‌സ് എന്ന വിഭാഗത്തില്‍ ടിയര്‍ 2 സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സന്നദ്ധമാണെന്ന് BUPAയുടെ പരസ്യത്തില്‍ ഉണ്ടായിരുന്നു. ഇത് ധാരാളം നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രചോദനമാകട്ടെ. IELTS പരീക്ഷ നാലോ അല്ലെങ്കില്‍ 5 തവണയെങ്കിലും എഴുതിയിട്ടുള്ള യുകെയിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും Band 7 ലഭിക്കുന്നത് ഒരു ഇമിഗ്രേഷന്‍ സോളിസിറ്റര്‍ എന്ന നിലയില്‍ എനിക്ക് അനുഭവമുള്ളതാണ്. അതിനാല്‍ യുകെയിലെ R.G.N ഷോര്‍ട്ടേജ് മുതലെടുത്ത് IELTS പരീക്ഷ പാസായി സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ ഇത് നല്ലൊരു അവസരമാണ്.
എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ധാരാളം തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നു എന്ന വാര്‍ത്തകള്‍ കണ്ട് ഞെട്ടരുത്. ഇതുവരെ Band 5 തസ്തികകള്‍ വെട്ടിക്കുറച്ചതായി എങ്ങും കണ്ടിട്ടില്ല. നഴ്‌സ് മാനേജേഴ്‌സ്, നഴ്‌സ് കണ്‍സള്‍ട്ടന്റ്, ഹെഡ് ടു നഴ്‌സിങ് മുതലായ ഉയര്‍ന്ന തസ്തികകളെയാണ് ഈ വെട്ടിക്കുറയ്ക്കലുകള്‍ ബാധിച്ചിട്ടുള്ളത്. ധാരാളം തസ്തികകള്‍ വെട്ടിക്കുറയ്ക്കും എന്നു പറഞ്ഞ ലണ്ടന്‍ ടോണ്ടിങ്ങിലെ സെന്റ് ജോര്‍ജ്ജസ് ഹോസ്പിറ്റല്‍ ഈയിടെ R.G.Nനായി രജിസ്‌ട്രേഷന്‍ ലഭിച്ച ഒരു മലയാളി വിദ്യാര്‍ത്ഥിനിക്ക് സര്‍ട്ടിഫിക്കറ്റ് ടു സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുകയുണ്ടായി.
ഇനി യുകെയില്‍ രക്ഷയില്ല, തിരികെ പോവുക എന്ന് പറയാന്‍ എല്ലാവര്‍ക്കും ഉത്സാഹമാണ്. യുകെയിലെ ഇമിഗ്രേഷനെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് ഏഷ്യന്‍ വംശജരാണെന്ന് ഈയിടെ മാധ്യമങ്ങളില്‍ നിറഞ്ഞ വാര്‍ത്ത ആരും മറന്നിട്ടുണ്ടാകില്ല. എന്നാല്‍ നഴ്‌സുമാര്‍ക്ക് അവസരമുണ്ട് എന്നു പറയുന്ന ഒരു മാധ്യമ വാര്‍ത്തയും അടുത്തയിടെ കണ്ടിട്ടില്ല. അതുപോലെ തന്നെ ഇനിയൊരിക്കലും യുകെയില്‍ സീനിയര്‍ കെയറര്‍ വിസ കൊടുക്കില്ല എന്ന് ഈ ലേഖകന്‍ വിശ്വസിക്കില്ല. കാരണം 2007ല്‍ ഇതുപോലെ സീനിയര്‍ കെയറര്‍ വര്‍ക്ക് പെര്‍മിറ്റ് നിര്‍ത്തലാക്കിയതാണ്.
വെറും ഒന്നര വര്‍ഷത്തിനിടയില്‍ സീനിയര്‍ കെയറര്‍ വിസ നല്‍കിത്തുടങ്ങി. യുകെയിലെ കെയര്‍ മേഖലയില്‍ സീനിയര്‍ കെയറര്‍മാര്‍ക്ക് ഇപ്പോഴും ക്ഷാമമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ ഏറെ വൈകാതെ തന്നെ സീനിയര്‍ കെയറര്‍ തസ്തികകള്‍ ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ വീണ്ടും തിരികെ വരാനുള്ള സാധ്യത നാം തള്ളിക്കളയേണ്ടതില്ല. |