Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇനി പോളിഷുകാര്‍ക്കും ബെനിഫിറ്റ് വാങ്ങാം
പോള്‍ ജോണ്‍
ലണ്ടന്‍ : പൂര്‍വ്വ യൂറോപ്യന്‍ രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന Worker Registration Scheme ഏപ്രില്‍ 30 മുതല്‍ നിര്‍ത്തലാക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ അറിയിച്ചു. പോളണ്ട് , എസ്‌തോണിയ , ഹംഗറി , ലാത്വിയ , ലിത്വ്യുവേനിയ , ചെക്ക് റിപ്പബ്ലിക് , സ്ലോവാക്യ , സ്ലോവേനിയ എന്നീ രാജ്യങ്ങളെ പൗരന്മാര്‍ക്ക് യുകെയില്‍ ജോലി ചെയ്യണമെങ്കില്‍ Worker Registration Scheme -ല്‍ അംഗത്വം എടുക്കണമായിരുന്നു. ഇതാണ് ഏപ്രില്‍ 30 മുതല്‍ നിര്‍ത്തലാക്കുന്നത്.

ഇതനുസരിച്ച് ഇനി ഇവര്‍ക്ക് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാരെപ്പോലെ എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും. ഈ രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായി ചേര്‍ന്നപ്പോള്‍ ഒപ്പുവച്ച കരാര്‍ അനുസരിച്ച് യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്ക് 7 വര്‍ഷം വരെ അവരുടെ തൊഴില്‍ മേഖലയെ സംരക്ഷിക്കാന്‍ അവകാശമുണ്ടായിരുന്നു. ഇതനുസരിച്ച് പൂര്‍വ്വ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ജര്‍മനി , ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ തൊഴില്‍ അനുമതി നിഷേധിച്ചിരുന്നു.

എന്നാല്‍ അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഇവര്‍ക്ക് യുകെയില്‍ തൊഴില്‍ ചെയ്യാനുള്ള അവകാശം നല്‍കുകയുണ്ടായി. ഇതനുസരിച്ച് പോളിഷ് , ഹംഗേറിയന്‍ തൊഴിലാളികള്‍ 12 മാസത്തേക്ക് Worker Registration എന്ന Scheme -ല്‍ രജിസ്‌ട്രേഷന്‍ എടുത്താല്‍ മാത്രമേ തൊഴില്‍ ചെയ്യാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഈ മാനദണ്ഡമാണ് ഏപ്രില്‍ 30ന് എടുത്തുമാറ്റുന്നത്. ഇതോടെ പൂര്‍വ്വ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഇല്ലാതെയാകും.

അവര്‍ക്ക് Housing benefit , Income support മുതലായ എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും അപേക്ഷിക്കാന്‍ അവകാശം ലഭിക്കും. പോളണ്ടില്‍ നിന്ന് ബെനിഫിറ്റ് വേണ്ടി ആളുകളെ ഇറക്കുമതി ചെയ്യുന്ന സംഭവത്തെക്കുറിച്ച് മുമ്പ് യുകെ മലയാളം പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇനി മെയ് 1 മുതല്‍ ഇംഗ്ലണ്ടിലേക്ക് ബെനിഫിറ്റിനായി ഒരു ഈസ്റ്റ് യൂറോപ്യന്‍ കുടിയേറ്റം പ്രതീക്ഷിക്കാം. അപ്പോഴും കുടിയേറ്റത്തിന്റെ ദുഷ്‌പേര് മാത്രം നമ്മള്‍ ഏഷ്യക്കാര്‍ക്ക് മെച്ചം.
 
Other News in this category

 
 




 
Close Window