|
ലണ്ടന്‍ : ലണ്ടനിലെ പ്രശസ്തമായ ഡബിള്‍ ഡെക്കര്‍ ബസിന്റെ ചിത്രം ഉപയോഗിച്ച് തട്ടിപ്പിനുള്ള പരസ്യം നല്‍കി. ഇന്ത്യയിലാണ് ഇത്തരത്തിലുള്ള കൂറ്റന്‍ പരസ്യ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. വ്യാജ സ്റ്റുഡന്റ് വിസയാണ് ഇവര്‍ നല്‍കുന്നത്. യുകെയിലേക്ക് സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളെ വഞ്ചിക്കുന്നതാണ് പരിപാടി.
ലണ്ടനിലെ പ്രശസ്തമായ ബിഗ് ബെന്‍ ക്ലോക്കും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അഹമ്മദാബാദിലാണ് ഇങ്ങനെയൊരു വലിയ ഫ്‌ളക്‌സ് ഉയര്‍ന്നത്. ഇതിലേക്ക് ജനങ്ങള്‍ കാര്യമായി ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. വ്യാജ പരസ്യത്തിനെതിരേ സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടുമില്ല.
സ്റ്റുഡന്റ് വിസ നിയന്ത്രിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചിട്ടുമുണ്ട്. ഇപ്പോഴത്തെ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നു ബോധ്യമായതിനെത്തുടര്‍ന്നാണിത്. വിദേശ വിദ്യാര്‍ഥികള്‍ യുകെയില്‍ അഭയാര്‍ഥിത്വം തേടുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. പ്രതിമാസം ശരാശരി അപേക്ഷകളുടെ എണ്ണം 20 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 12 മാസംകൊണ്ടുണ്ടായ വര്‍ധനയാണിത്. |