|
ഷെഫീല്‍ഡ്: ഷെഫീല്‍ഡില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അറസ്റ്റിലായ വ്യാജ വിവാഹപാര്‍ട്ടിക്ക് ശിക്ഷ വിധിച്ചു. ദേശവ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായിരുന്നു ഷെഫീല്‍ഡിലെ അറസ്റ്റ്. കുടിയേറ്റ തട്ടിപ്പ് നടത്താന്‍ ആസൂത്രണം ചെയ്തതായിരുന്നു വിവാഹം എന്നു വ്യക്തമായിട്ടുണ്ട്. വധൂവരന്‍മാരെ അടക്കം ജയിലിലടച്ചു.
33 പൗണ്ടിന്റെ വിവാഹമോതിരമാണ് ഇവര്‍ വാങ്ങിയിരുന്നത്. വ്യത്യസ്ത രാജ്യക്കാരായതിനാല്‍ ഭാഷ പരസ്പരം മനസിലായിരുന്നില്ല. അതിനൊരു ദ്വിഭാഷിയെയും നിയോഗിച്ചിരുന്നു. ആകെ അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.
സ്ലോവാക്യയില്‍ നിന്നുള്ള റെനറ്റ ടൊറാകോവ എന്ന മുപ്പത്തേഴുകാരിയായിരുന്നു വധു. എട്ടു മാസമാണ് ഇവര്‍ക്ക് ശിക്ഷ കിട്ടിയിരിക്കുന്നത്. വരന്‍ പാകിസ്ഥാനില്‍ നിന്നുള്ള സാജിദ് അലി എന്ന മുപ്പത്തൊന്നുകാരനാണ്. സ്റ്റുഡന്റ് വിസയില്‍ വന്ന ഇയാള്‍ക്ക് 12 മാസം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
അലിയുടെ ദ്വിഭാഷി മുപ്പത്തേഴുകാരനായ മഹ്താബ് ഖാനാണ്. പാകിസ്ഥാനി തന്നെയായ ഇയാള്‍ക്ക് 46 ആഴ്ചയാണ് ശിക്ഷ. ടൊറോകോവയുടെ ദ്വിഭാഷി ലാഡിസ്ലാവ് മിസിഗര്‍ എന്ന നാല്‍പ്പതുകാരനാണ്. സ്ലോവാക്യയില്‍ നിന്നുള്ള ഇയാള്‍ 9 മാസം തടവ്. മിച്ചല്‍ ഗാസി എന്ന മറ്റൊരു സ്ലോവാക്യക്കാരനും കൂട്ടത്തില്‍ അറസ്റ്റിലായിരുന്നു. ഈ ഇരുപത്തിരണ്ടുകാരനെ 9 മാസം തടവിനാണ് ശിക്ഷിച്ചത്. |