Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പുതിയ സ്റ്റുഡന്റ് പോളിസിയുടെ സംക്ഷിപ്തരൂപം
Staff Reporter
അക്രെഡിറ്റേഷന്‍

> സ്‌പോണ്‍സര്‍മാര്‍ ഓഫ്‌സ്റ്റെഡ് അക്രെഡിറ്റ് ചെയ്തവരാകണം, അല്ലെങ്കില്‍ ക്യൂഎഎ, ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍സ് ഇന്‍സ്‌പെക്ടറേറ്റ്, ബ്രിഡ്ജ് സ്‌കൂള്‍സ് ഇന്‍സ്‌പെക്ടറേറ്റ്, സ്‌കൂള്‍സ് ഇന്‍സ്‌പെക്ഷന്‍ സര്‍വ്വീസ് എന്നിവര്‍ അക്രഡിറ്റ് ചെയ്ത ഹൈലി ട്രസ്റ്റഡ് സ്‌പോണ്‍സര്‍മാരാവണം

> ഏപ്രില്‍ 2012 മുന്‍പ് സ്‌പോണ്‍സര്‍മാര്‍ ഹൈലി ട്രസ്റ്റഡ് സ്റ്റാറ്റസ് നേടിയിരിക്കണം. ഇതിനു പുറമെ 2012 അവസാനത്തോടെ ഏതെങ്കിലും ഒരു ഏജന്‍സി അക്രെഡിറ്റ് ചെയ്യണം.

> ട്രാന്‍സിഷന്‍ പിരീഡില്‍ മുകളില്‍ പറഞ്ഞ നിബന്ധന പാലിക്കാത്തവര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യുന്ന എണ്ണത്തില്‍ പരിധി ബാധകമാകും.

> പാര്‍ട്ണര്‍ഷിപ്പില്‍ പ്രൈവറ്റ് പ്രൊവൈഡര്‍മാര്‍ക്ക് കോഴ്‌സുകള്‍ ലഭ്യമാക്കാന്‍ അവസരം നല്‍കും. ഈ സമയത്ത് ലൈസന്‍സുള്ള സ്‌പോണ്‍സര്‍ക്കാവും വിദ്യാര്‍ത്ഥിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം.

എന്‍ട്രി നിബന്ധനകള്‍

ഇംഗ്ലീഷ് ഭാഷാ നിബന്ധനകള്‍

> ലെവല്‍ 6 (അണ്ടര്‍ ഗ്രാജുവേറ്റ്) അല്ലെങ്കില്‍ അതിന് മുകളില്‍ പഠിക്കാനെത്തുന്നവര്‍ക്ക് നാല് ഡിസിപ്ലിനുകളിലായി ബി 2 ആവശ്യമാണ്.

> പാത്‌വെയ്‌സ് ഉള്‍പ്പെടെയുള്ള ലോവര്‍ കോഴ്‌സുകള്‍ക്ക് ബി 1 ലെവല്‍ മതി.

> യൂണിവേഴ്‌സിറ്റിക്ക് പുറത്തുനിന്നുള്ളവര്‍ക്ക് വിസ ലഭിക്കണമെങ്കില്‍ ഒരു സ്വതന്ത്ര ടെസ്റ്റ് പ്രൊവൈഡറില്‍ നിന്നും ആവശ്യമായ ലെവല്‍ നേടിയെന്ന് തെളിയിക്കുന്ന ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. യൂണിവേഴ്‌സിറ്റി അക്കാഡമിക് രജിസ്ട്രാര്‍മാരുടെ അപേക്ഷ പ്രകാരം മാത്രമേ ഈ നിബന്ധനയില്‍ എന്തെങ്കിലും ഇളവ് അനുവദിക്കൂ.

> ഒരു ഇന്റര്‍പ്രെറ്ററുടെ സഹായമില്ലാതെ സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കുടിയേറ്റക്കാരെ തടയാന്‍ യുകെബിഎ ഓഫീസര്‍മാര്‍ക്ക് അധികാരമുണ്ട്.

സ്റ്റുഡന്റ് ഫണ്ടിങ്ങിനുള്ള തെളിവ്

> മെയിന്റനന്‍സിനായി കാണിക്കുന്ന ഫണ്ട് യുകെ വിദ്യാഭ്യാസത്തിന് ലഭ്യമാകുന്നതാണെന്ന് ഉറപ്പാക്കുന്ന ഒരു സമ്മതപത്രം അപേക്ഷകര്‍ ഒപ്പിട്ടു നല്‍കണം.
> വിശ്വാസ്യതയില്ലാത്ത ബാങ്കുകളില്‍ നിന്നും അപേക്ഷയോടൊപ്പം ലഭ്യമാക്കുന്ന സ്റ്റേറ്റ്‌മെന്റുകള്‍ മുന്‍നിര്‍ത്തി അപേക്ഷ നിരസിക്കാം. ബാങ്കുകളുടെ ലോക്കല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
> ഹൈലി ട്രസ്റ്റഡ് സ്‌പോണ്‍സര്‍മാരുടെ അടുത്തെത്തുന്ന റിസ്‌ക് കുറഞ്ഞ അപേക്ഷകര്‍ക്ക് നിബന്ധനകളില്‍ (കാസ്, പാസ്‌പോര്‍ട്ട്, ഐഡന്റിറ്റി രേഖകള്‍ ഒഴിച്ചുള്ളവ) ഒത്തുതീര്‍പ്പ് പ്രതീക്ഷിക്കാം.

എന്റൈറ്റില്‍മെന്റ്‌സ്

ജോലി സമയവും, പ്ലേസ്‌മെന്റും

> അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നും 20 മണിക്കൂര്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാം, പഠിക്കുന്നിടത്ത് വര്‍ക്ക് പ്ലേസ്‌മെന്റും ലഭിക്കും. വര്‍ക്ക് റേഷ്യോ-- 50:50
> പബ്ലിക്ക് ഫണ്ട് ലഭിക്കുന്ന എഫ്ഇ കോളേജുകളില്‍ പഠിക്കുന്നവര്‍ക്ക് ആഴ്ചയില്‍ 10 മണിക്കൂര്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാം.
> മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ അവകാശമുണ്ടാവില്ല. വര്‍ക്ക് പ്ലേസ്‌മെന്റ് 66:33 എന്ന നിലയിലുമാണ്.

ഡിപ്പന്‍ഡന്റ്

> യൂണിവേഴ്‌സിറ്റികളില്‍ 12 മാസത്തിലേറെ ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് (എന്‍ക്യുഎഫ് 7, അല്ലെങ്കില്‍ മുകളില്‍ ) മാത്രമേ ഡിപ്പന്‍ഡന്റിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയൂ, അല്ലെങ്കില്‍ വിദ്യാര്‍ത്ഥി ഗവണ്‍മെന്റ് സ്‌പോണ്‍സേഡ് ആവണം.
> ഡിപ്പന്‍ഡന്‍ഡിന് വര്‍ക്ക് ചെയ്യാന്‍ കഴിയും.

കോഴ്‌സ് അവസാനിക്കുമ്പോള്‍

വിദ്യാര്‍ത്ഥിക്ക് അനുവദിക്കുന്ന സമയപരിധി

> എന്‍ക്യുഎഫ് 3-5 ഉള്ളവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം. എന്‍ക്യുഎഫ് 6-7 ഉള്ളവര്‍ക്ക് 5 വര്‍ഷം.
> ഹയര്‍ ലെവലില്‍ പിഎച്ച്ഡി, 5 വര്‍ഷത്തിലേറെ കോഴ്‌സ് ഉള്ളവര്‍ എന്നിവര്‍ക്ക് നിബന്ധനകളില്‍ ഒഴിവ് ലഭിക്കും.

പോസ്റ്റ് സ്റ്റഡി വര്‍ക്ക്

> നിലവിലെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് റൂട്ട് ഏപ്രില്‍ 2012ന് അവസാനിക്കും.
> യുകെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒരു അംഗീകൃത ഡിഗ്രി, പിജിസിഇ, പിജിഡിഇ എന്നിവ നേടുന്നവര്‍ക്ക് ടിയര്‍ 2വിലേക്ക് മാറാം.
> ഇത്തരത്തില്‍ മാറുന്നവര്‍ക്ക് പരിധിയുണ്ടാവില്ല.
> ഇത്തരക്കാരുടെ സ്റ്റുഡന്റ് വിസ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് അവര്‍ യുകെയില്‍ ഉണ്ടാവണമെന്ന നിബന്ധനയുണ്ട്.
> റസിഡന്റ് ലേബര്‍ മാര്‍ക്കറ്റ് ടെസ്റ്റ് ഒഴികെയുള്ളവയില്‍ സാധാരണ ടിയര്‍ 2 നിബന്ധനകള്‍ ആവശ്യമായി വരും.
 
Other News in this category

 
 




 
Close Window