Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സ്റ്റുഡന്റ് വിസാ : കുറെ സംശയങ്ങളും ഉത്തരവും
Question & Answer
ലണ്ടന്‍ : സ്റ്റുഡന്റ് വിസാ നിയമ മാറ്റത്തെക്കുറിച്ച് ധാരാളം വാര്‍ത്തകള്‍ പുറത്തുവരുന്നതും, വ്യത്യസ്തമായ അഭിപ്രായങ്ങള്‍ മാധ്യമങ്ങള്‍ നല്‍കുന്നതും ധാരാളം സംശയങ്ങള്‍ക്ക് ഇടവരുത്തുന്നുണ്ട്. അതിനാല്‍ ഈ ലേഖനത്തിലൂടെ ഞങ്ങളുടെ ഇമിഗ്രേഷന്‍ പംക്തി കൈകാര്യം ചെയ്യുന്ന സോളിസിറ്റര്‍ പോള്‍ ജോണിനോട് ഞങ്ങള്‍ ഉന്നയിച്ച സംശയങ്ങളും അതിനു ലഭിച്ച മറുപടികളും വായനക്കാര്‍ക്കായി ഇവിടെ അവതരിപ്പിക്കുന്നു.

ചോദ്യം: എന്‍ .വി. ക്യൂ വിസ നിര്‍ത്തലാക്കി എന്നു പറയുന്നത് ശരിയാണോ?

ഉത്തരം: ശരിയല്ല. നിലവില്‍ യുകെയില്‍ ഹൈലി ട്രസ്റ്റഡ് സ്റ്റാറ്റസ് ഉള്ള കോളേജുകള്‍ക്കു മാത്രമേ വൊക്കേഷണല്‍ കോഴ്‌സുകള്‍ നടത്താനുള്ള അനുവാദമുള്ളൂ. ഇങ്ങനെ ഹൈലി ട്രസ്റ്റഡ് ആയിട്ടുള്ള കോളേജുകള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി എന്‍വിക്യൂ കോഴ്‌സുകള്‍ നടത്താന്‍ അനുവാദമുണ്ട്. നിലവില്‍ ഹൈലി ട്രസ്റ്റഡ് ആയി ധാരാളം വിദ്യാര്‍ത്ഥികള്‍ എന്‍വിക്യൂ ലെവല്‍ 3-4 കോഴ്‌സുകള്‍ പഠിക്കുന്നുണ്ട്. 2012 ഏപ്രിലോടു കൂടി വിദേശ വിദ്യാര്‍ത്ഥികളെ എടുക്കനാഗ്രഹിക്കുന്ന എല്ലാ കോളേജുകളും ഹൈലി ട്രസ്റ്റഡ് റേട്ടിങ്ങ് നേടിയിരിക്കണം എന്ന് ഹോം സെക്രട്ടറി തെരേസ മേയ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനാല്‍ ഏപ്രില്‍ 2012ഓടു കൂടി യുകെയില്‍ വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാവുന്ന എല്ലാ കോളേജുകളും ഹൈലി ട്രസ്റ്റഡ് ആകും. അതോടൊപ്പം അവയിലെല്ലാം എന്‍വിക്യൂ കോഴ്‌സുകള്‍ ലഭ്യമാകും. നിലവില്‍ ധാരാളം ഹൈലി ട്രസ്റ്റഡ് കോളേജുകള്‍ എന്‍വിക്യൂ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. അതിനാല്‍ എന്‍വിക്യൂ വിസ നിര്‍ത്തലാക്കും, അല്ലെങ്കില്‍ കോളേജുകള്‍ക്കൊന്നും ഹൈലി ട്രസ്റ്റഡ് സ്റ്റാറ്റസ് ലഭിക്കുകയില്ല, സര്‍ക്കാര്‍ ഫണ്ടഡ് കോളേജുകള്‍ അല്ലാത്തതിനാല്‍ ജോലി ചെയ്യാന്‍ അനുമതി ലഭിക്കുകയില്ല എന്ന വാര്‍ത്തകളെല്ലാം അബദ്ധങ്ങളാണ്. 2012 ഏപ്രിലോടു കൂടി എല്ലാ കോളേജുകളിലും എന്‍വിക്യൂ കോഴ്‌സുകള്‍ നിലവില്‍ വരാം.

അതുപോലെ തന്നെ നിലവില്‍ ഹൈലി ട്രസ്റ്റഡ് ആയിട്ടുള്ള കോളേജുകളില്‍ എല്ലാം എന്‍വിക്യൂ ലെവല്‍ കോഴ്‌സുകള്‍ ഉണ്ടെങ്കില്‍ അവയില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനും, വിസ ലഭിക്കുന്നതിനും നിയമതടസങ്ങളൊന്നുമില്ല. വൊക്കേഷണല്‍ കോഴ്‌സ് ആയതിനാല്‍ പഠനത്തിന്റെ മൂന്നിലൊന്ന് സമയം വര്‍ക്ക് പ്ലേസ്‌മെന്റിന് അനുവാദം ഉണ്ടായിരിക്കും.

നാളെ : What next for Nurses?
 
Other News in this category

 
 




 
Close Window