Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ടിയര്‍ 2 വിസയില്‍ വീണ്ടും മാറ്റം
പോള്‍ ജോണ്‍
ലണ്ടന്‍ : ഏപ്രില്‍ 6 മുതല്‍ നടപ്പില്‍ വരുത്തുന്ന ടിയര്‍ 2 വിസാ നിയമത്തില്‍ ഹോം ഓഫീസ് വീണ്ടും മാറ്റങ്ങള്‍ വരുത്തി. മാറ്റങ്ങള്‍ എല്ലാം വ്യക്തമായി നേരത്തെ അറിയിക്കാതെ Implementation സമയത്ത് ഫോമുകളിലും, ഗൈഡന്‍സുകളിലും മാറ്റം വരുത്തി നിയമനിര്‍മ്മാണം നടത്തുന്ന രീതി തന്നെയാണ് ഇത്തവണയും യുകെബിഎ അവലംബിച്ചത്.

നിലവില്‍ യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ ഉള്ള എല്ലാവര്‍ക്കും ടിയര്‍ 2 വിസയിലേക്ക് മാറാന്‍ അനുവാദം ഉണ്ടായിരുന്നു. ഈ നിയമമാണ് ഇത്തവണ വീണ്ടും മാറ്റിയത്. നിലവില്‍ യുകെയില്‍ ടിയര്‍ 4 സ്റ്റുഡന്റ്, സ്റ്റുഡന്റ് നഴ്‌സ് ആയി വിസയുള്ളവര്‍ക്ക് ഇനി ടിയര്‍ 2 വിസയിലേക്ക് മാറ്റം അനുവദിക്കണമെങ്കില്‍ ഒരു വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ള ഒരു കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് പുതിയതായി പറഞ്ഞിട്ടുള്ള നിയമം.

നിലവില്‍ പഠിക്കുന്ന കോളേജില്‍ നിന്നും അവരുടെ ഒഫീഷ്യല്‍ ലെറ്റര്‍ ഹെഡില്‍ സ്റ്റുഡന്റിന്റെ പേര്, കോഴ്‌സിന്റെ പേര്, കോഴ്‌സിന്റെ കാലാവധി എന്നിവ രേഖപ്പെടുത്തിയിട്ടുള്ള ഒരു എഴുത്ത് തെളിവായി ഹാജരാക്കുകയും വേണം. കോളേജുകളില്‍ പോകാതെ മുങ്ങിനടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്ല ഒരു തിരിച്ചടിയാവും.

യുകെയില്‍ എത്തി കോളേജുകളില്‍ അറ്റന്‍ഡ് ചെയ്യാതെ ജോലി ചെയ്തുമാത്രം ജീവിക്കുന്ന ധാരാളം സ്റ്റുഡന്റ് നഴ്‌സുമാരുണ്ട്. ഇവര്‍ക്ക് നിയമം ഒരു തിരിച്ചടിയായേക്കാം. കാരണം IELTSന് 7 സ്‌കോര്‍ ലഭിച്ച് അഡാപ്‌റ്റേഷന്‍ പൂര്‍ത്തിയാക്കിയാലും ടിയര്‍ 2 വിസയിലേക്ക് മാറ്റം ലഭിക്കണമെന്നില്ല. കാരണം അഡാപ്‌റ്റേഷന്‍ കോഴ്‌സ് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു കോഴ്‌സല്ല എന്നതു തന്നെ. സ്റ്റുഡന്റ് നഴ്‌സുമാരുടെ കാര്യത്തില്‍ അഡാപ്‌റ്റേഷന്‍ കോഴ്‌സിന് ശേഷം ടിയര്‍ 2 വിസയിലേക്ക് മാറാന്‍ എന്തെങ്കിലും Transition arrangements അല്ലെങ്കില്‍ മാറ്റങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം.

കാരണം അഡാപ്‌റ്റേഷന്‍ കോഴ്‌സുകള്‍ 3 മാസം മാത്രം കാലാവധിയുള്ളവയാണല്ലോ. ഏതായാലും യുകെബിഎയ്ക്ക് ഇത് ചൂണ്ടിക്കാട്ടി ഞങ്ങള്‍ ഒരു നിവേദനം കൊടുക്കുന്നുണ്ട്. അനുകൂലമായ ഒരു നിലപാട് മാറ്റം ഉണ്ടായാല്‍ അത് യുകെയില്‍ ഉള്ള സ്റ്റുഡന്റ് നഴ്‌സുമാര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും.
 
Other News in this category

 
 




 
Close Window