Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കലക്ടറേറ്റില്‍ ബക്കറ്റ് പിരിവിനെത്തിയ സിപിഎമ്മുകാരോട് ദേവികുളം സബ് കലക്ടര്‍ പറഞ്ഞു 'കടക്ക് പുറത്ത്'
reporter
ദേവികുളം സബ്കളക്ടറുടെ ഓഫീസില്‍ പിരിവിനെത്തിയ സിപിഐഎം പ്രവര്‍ത്തകരെ സബ്കളക്ടര്‍ വിആര്‍ പ്രേം കുമാര്‍ പുറത്താക്കി. ഓഫീസിനുള്ളില്‍ ബക്കറ്റ് പിരിവ് അനുവദിക്കില്ലെന്ന് പറഞ്ഞാണ് സിപിഐഎം പ്രവര്‍ത്തകരെ സബ്കളക്ടര്‍ പുറത്താക്കിയത്. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം അടക്കം 15 പ്രവര്‍ത്തകരാണ് പിരിവിനെത്തിയത്.
സബ് കളക്ടര്‍ പുറത്താക്കിയതോടെ സിപിഐഎം പ്രവര്‍ത്തകര്‍ ദേവികുളം ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ കമ്മിറ്റിയംഗം ആര്‍ ഈശ്വരന്‍ ലോക്കല്‍ സെക്രട്ടറി ജോബി ജോണടക്കം 15 അംഗ പ്രവര്‍ത്തകരാണ് ഓഫീസില്‍ പിരിവിനെത്തിയത്. പിരിവ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആര്‍ടിഒ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

ഡ്യൂട്ടി സമയത്ത് പിരിവ് അനുവദിക്കില്ലെന്നതാണ് നിലപാടെന്ന് ജില്ലാഭരണകൂടം സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കി.
 
Other News in this category

 
 




 
Close Window