Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
നാളെ കമല്‍ വരുന്നത് ടിവി പ്രോഗ്രാമിന്: പിണറായിയുമായി കൂടിക്കാഴ്ച അതിന്റെ പിന്നാമ്പുറം
reporter
കമല്‍ഹാസന്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ഒരു ടെലിവിഷന്‍ ചാനലിന്റെ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ വരുന്ന കമല്‍ ക്ലിഫ് ഹൗസിലെത്തിയാവും മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുക. സൗഹൃദസന്ദര്‍ശനമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കമല്‍ഹാസന്റെ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചിരിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശന സാധ്യതകള്‍ നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന വേളയിലെ സന്ദര്‍ശനത്തില്‍ കൗതുകമുണ്ട്.
നേരത്തേ ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയര്‍ പുരസ്‌കാരം കമലിന് ലഭിച്ചപ്പോള്‍ പിണറായി വിജയന്‍ അദ്ദേഹത്തെ അഭിനന്ദിച്ച് കത്തയച്ചിരുന്നു. അതില്‍ നന്ദി അറിയിച്ച് കമലും രംഗത്തെത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനും കമല്‍ അഭിനന്ദന സന്ദേശം അയച്ചിരുന്നു.

തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് അടുത്തിടെ കമല്‍ നിരവധി തവണ രംഗത്തെത്തിയിരുന്നു. പളനിസാമി സര്‍ക്കാരില്‍ അഴിമതി സര്‍വ്വവ്യാപിയാണെന്നും മറ്റ് പാര്‍ട്ടികള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്തതെന്നും കമല്‍ ചോദിച്ചിരുന്നു. അഴിമതിയില്‍ നിന്ന് മോചിപ്പിക്കുന്ന ഒരു പുതിയ സ്വാതന്ത്ര്യസമരത്തിന് കാത്തിരിക്കാനായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിന് ട്വിറ്ററിലൂടെയുള്ള അദ്ദേഹത്തിന്റെ ആഹ്വാനം
 
Other News in this category

 
 




 
Close Window