Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സോണിയ ഗാന്ധിയുടെ അംഗരക്ഷകനായി ജോലി ചെയ്തിരുന്ന 31 വയസ്സുകാരനെ സെപ്റ്റംബര്‍ ഒന്നു മുതല്‍ കാണാനില്ല
reporter
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സുരക്ഷാ സംഘത്തിലെ എസ്പിജി കമാന്‍ഡോയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രത്യേക സുരക്ഷാ സംഘത്തിലുണ്ടായിരുന്ന 31 വയസുകാരനായ രാകേഷ് കുമാറിനെയാണ് കാണാതായത്. സെപ്തംബര്‍ ഒന്ന് മുതല്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് രാകേഷ് കുമാറിന്റെ അച്ഛനും ഭാര്യയും പരാതി നല്‍കി.
സോണിയാ ഗാന്ധിയുടെ ജന്‍പഥിലെ 10ാം നമ്പര്‍ വസതിയില്‍ സെപ്തംബര്‍ ഒന്നിന് രാകേഷ് കുമാര്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നു. തന്റെ ഓഫ് ഡേ ആയിട്ടും അന്ന് രാകേഷ് കുമാര്‍ യൂണിഫോം ധരിച്ച് ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും 11 മണിക്ക് തിരിച്ചു പോവുകയും ചെയ്തത് സഹപ്രവര്‍ത്തകരെ ആശയകുഴപ്പത്തിലാക്കുന്നു. 11 മണിക്ക് കമാന്‍ഡോ മടങ്ങിയതായി സഹപ്രവര്‍ത്തകര്‍ കേസ് അന്വേഷിക്കുന്ന തുഗ്ലക് റോഡ് പൊലീസിനെ അറിയിച്ചു.
ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം ദ്വാരകയില്‍ വാടകവീട്ടില്‍ താമസിക്കുന്ന രാകേഷ് കുമാര്‍ താമസസ്ഥലത്ത് നിന്നും സര്‍വ്വീസ് റിവോള്‍വറും മൊബൈല്‍ ഫോണും എടുക്കാതെയാണ് പോയത്. സെപ്തംബര്‍ ഒന്നിന് പോയ രാകേഷ് രണ്ടിനും തിരികെയെത്താതിരുന്നപ്പോള്‍ ഓവര്‍ ടൈം ഡ്യൂട്ടി ആയിരിക്കുമെന്നാണ് കുടുംബാംഗങ്ങള്‍ കരുതിയത്. ഫോണ്‍ കയ്യില്‍ ഇല്ലാത്തതിനാല്‍ ബന്ധപ്പെടാനും കഴിഞ്ഞില്ല.
 
Other News in this category

 
 




 
Close Window