Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ആദ്യം ബീഫ് കഴിക്കാമെന്നു പറഞ്ഞു; പിന്നെ കഴിച്ചിട്ട് വരാമെന്നു പറഞ്ഞു - കണ്ണന്താനം വാക്കു മാറ്റി മടുത്തു
reporter
ഇന്ത്യയിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെല്ലാം സ്വന്തം രാജ്യത്ത് നിന്ന് തന്നെ ബീഫ് കഴിച്ചിട്ട് വരുന്നതായിരുക്കും ഉചിതമെന്ന് നിയുക്ത ടൂറിസം മന്ത്രി കണ്ണന്താനം. എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞതിന് ദിവസങ്ങള്‍ക്കുള്ളിലാണ് കണ്ണന്താനത്തിന്റെ മലക്കം മറിച്ചില്‍. ആഹാരശീലങ്ങള്‍ എന്തായിരിക്കണമെന്ന് ബിജെപി ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞിരുന്നു.
കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതല ഏറ്റെടുത്തതിന് ശേഷം നടന്ന പൊതു ചടങ്ങില്‍ ബീഫ് നിരോധനം ടൂറിസത്തെ ബാധിക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കണ്ണന്താനം. ടൂറിസ്റ്റുകള്‍ക്ക് സ്വന്തം രാജ്യത്ത് നിന്നും ബീഫ് കഴിക്കാം. എന്നിട്ട് ഇവിടേക്ക് വരാം എന്നായിരുന്ന കണ്ണന്താനത്തിന്റെ മറുപടി. ബീഫിന്റെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ഭക്ഷ്യവകുപ്പ് മന്ത്രിയല്ല, ടൂറിസം മന്ത്രിയാണ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു കണ്ണന്താനത്തിന്റെ തിരുത്തല്‍
വളരെ പഴക്കമുള്ളതാണ് ഇന്ത്യന്‍ സംസ്‌കാരം. ഇവിടെ എത്തി എല്ലാവരും അത് കാണണം. ചരിത്രത്തെയും രാജ്യത്തെയും സ്‌നേഹിക്കണം. ഇതെത്ര മനോഹരമായ രാജ്യമാണെന്ന് അവരോട് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു കണ്ണന്താനം പ്രസംഗം ആരംഭിച്ചത്.
 
Other News in this category

 
 




 
Close Window