Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി വിശാല്‍ മത്സരിക്കുന്നു: സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സ്ഥാനാര്‍ഥി പ്രഖ്യാപനം
reporter
തമിഴ്‌നാട്ടില്‍ നിര്‍ണായകമാണ് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്. ഈ ഇലക്ഷനില്‍ നടന്‍ വിശാല്‍ മത്സരിക്കും. ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് വിശാലിന്റെ തീരുമാനം. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. സ്വതന്ത്രനായാണു വിശാല്‍ മത്സരിക്കുക എന്നാണറിയുന്നത്. നടികര്‍ സംഘം സെക്രട്ടറി, പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന വിശാലിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കിമറിക്കുമെന്നാണ് കരുതുന്നത്.

സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇറങ്ങുന്നതിനെതിരെ ശക്തമായ പോരാട്ടം നടത്തുന്നയാളാണ് വിശാല്‍. സാമൂഹ്യ വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താറുമുണ്ട്. നടികര്‍ സംഘം സെക്രട്ടറി സ്ഥാനത്തേക്കു പൊരുതി ജയിച്ചുകയറിയ പോരാട്ടവീര്യം ആര്‍കെ നഗറിലും ആവര്‍ത്തിക്കാമെന്നാണ് വിശാലിന്റെ പ്രതീക്ഷ. അധികാരമുണ്ടെങ്കിലേ ജനങ്ങള്‍ക്കുവേണ്ടി ഇടപെടലുകള്‍ നടത്താന്‍ കഴിയൂ എന്ന ചിന്തയാണ് വിശാലിനെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്.
 
Other News in this category

 
 




 
Close Window