Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പഠനം നടത്തിയാല്‍ മതി; പത്രസമ്മേളനം നടത്തണ്ട
reporter
അഖിലയില്‍ നിന്നു മതം മാറി ഹാദിയ എന്ന പേരു സ്വീകരിച്ച വൈക്കം സ്വദേശിനി പഠിക്കുന്ന കോളജില്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ക്കാനൊരുങ്ങി. തക്ക സമയത്ത് അധികൃതര്‍ ഇടപെട്ട് പത്രസമ്മേളനം തടഞ്ഞു. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം പഠനത്തിനായാണ് അഖിലയെ സേലത്തെ കോളജില്‍ ചേര്‍ത്തിട്ടുള്ളത്. പഠനം നടത്തിയാല്‍ മതി, പത്ര സമ്മേളനം നടത്തേണ്ടെന്ന് കോളെജ് അധികൃതര്‍ അഖിലയ്ക്ക് താക്കീതു നല്‍കി. രാവിലെ 11 മണിക്കായിരുന്നു അഖില വാര്‍ത്താസമ്മേളനം നടത്താന്‍ ഒരുങ്ങിയത്. എന്നാല്‍ അധികൃതര്‍ ഇത് ഒഴിവാക്കുകയായിരുന്നു. അഖില സന്തോഷവതിയായു പെരുമാറിയത്, പഠിക്കാനാണു വന്നത് എന്നും വാര്‍ത്താസമ്മേളനത്തിനല്ല എന്നും പ്രിനസിപ്പാള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനം ക്യാന്‍സല്‍ ചെയ്തത് അഖിലയോടു പറഞ്ഞിട്ടാണ് എന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു.
അഖില വന്നതു പഠിക്കാനാണ് എന്ന പ്രതികരണമായിരുന്നു അധികൃതര്‍ക്ക്. വാര്‍ത്തസമ്മേളനം നടത്തുന്നതു സുപ്രീം കോടതി വിധിയുടെ ലംഘനമാണ് എന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window