Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പ്രധാനമന്ത്രിയായിരുന്ന കാലത്ത് കള്ളുകുടിക്കാന്‍ അമേരിക്കയില്‍ പോയിരുന്നയാളാണ് മന്‍മോഹന്‍സിങ് : മന്ത്രി മണി
reporter
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ അധിക്ഷേപിച്ച് മന്ത്രി എം എം മണി. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കള്ളുകുടിക്കാന്‍ മാസത്തില്‍ അമേരിക്കയില്‍ പോയിരുന്ന ആളാണ് മന്‍മോഹന്‍സിങെന്ന് എം എം മണി പറഞ്ഞു. മന്‍മോഹന്‍ സിങ് അമേരിക്കയുടെ ദല്ലാളാണ്. സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം


മണിയുടെ വാക്കുകള്‍ ഇങ്ങനെ

'സുര്‍ജിത്ത് പറഞ്ഞത് സോണിയാ ഗാന്ധിയാകാനാണ്. പക്ഷെ അവര് വീട്ടില്‍ പോയി അമ്മയും മക്കളും കൂടിയൊക്കെ ആലോചിച്ച് ഈ സാധനത്തിനെയാണ് രാജ്യത്തിന്റെ തലയില്‍ കെട്ടിവച്ചത്. ആരാ മന്‍മോഹന്‍ സിംഗിനെ. പുള്ളി ഇവിടെ ഒരു മാസം പ്രവര്‍ത്തിച്ചാല്‍ അവിടെ പോകും കള്ളുകുടിക്കാന്‍. പാനോപചാരം നടത്തും. അമേരിക്കയ്ക്ക് വേണ്ടി എന്തൊക്കെ വിടുപണി ചെയ്തു എന്ന് അമേരിക്കയെ ബോധിപ്പിക്കാന്‍ അമേരിക്കയില്‍ പോയി ഈ രാജ്യത്തിന്റെ ഭരണാധികാരം ഏല്‍പ്പിച്ച് ഇപ്പോള്‍ കൊട്ടേലും കൊള്ളുകേല എങ്ങു കൊള്ളുകേലാത്ത പരുവമായി. അതല്ലേ കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്. എന്നിട്ടിനിയിപ്പോ എന്നാ നമ്മുടെ കൂടെ കൂടിക്കോളാന്‍.. മനസില്ല കൂടാന്‍ അല്ല പിന്നെ'
 
Other News in this category

 
 




 
Close Window