Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
എ.കെ.ജിയെ ജയരാമന്‍ ട്രോളി: ജയരാമനെ അബ്ദുള്ളക്കുട്ടി ട്രോളി
reporter
സുശീലയ്ക്കു എ.കെ.ജി യോട് തോന്നിയ ഇഷ്ട്ടവും അവരുടെ ഒന്നിച്ചുള്ള ജീവിതവും പോരാട്ടവും ഏഴുതപെടാത്ത നല്ല ഒരു പ്രണയകാവ്യമാണെന്ന് മുന്‍.എം.എല്‍.എ എ.പി അബ്ദുള്ളക്കുട്ടി. എകെജിയെ പരിഹസിച്ച വി.ടി ബല്‍റാമിനുള്ള മറുപടിയായാണ് അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.


അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്റെ ഓര്‍മ്മയിലെ എ കെ ജി

സുശീലയ്ക്കു എ കെ ജി യോട് തോന്നിയ ഇഷ്ട്ടവും അവരുടെ ഒന്നിച്ചുള്ള ജീവിതവും പോരാട്ടവും ഏഴുതപെടാത്ത നല്ല ഒരു പ്രണയകാവ്യമാണ് . ആലപ്പുഴയിലെ സി കെ കുമാരപ്പണിക്കരുടെ മകള്‍ക്ക് എ കെ ജി യെകണ്ടയുടനെ പ്രണയം
തോന്നിയതില്‍ അതിശയപ്പെടാനൊന്നും ഇല്ല കാരണം അത്ര സുന്ദരനായിരുന്നു അദ്ദേഹം .ഒരു വല്ലാത്ത കരിസ്മാറ്റിക് പ്രകൃതം പ്രേമത്തിന് കണ്ണും കാതും മൂക്കും ഇല്ലാന്നല്ലേ നമ്മള് കേട്ടത് …പ്രായവും ഇല്ലന്ന് കൂട്ടിച്ചേര്‍ത്താല്‍ മതി പ്രശ്‌നമെല്ലാം തീരും ..
എന്നാല്‍ കോയമ്പത്തൂര്‍ ജയിലില്‍ തന്നെ കാണാന്‍ വന്ന സുശീല ഇഷ്ടടാണ്ന്ന് പറഞ്ഞപ്പോള്‍ 'നന്നായി പഠികേണ്ട പ്രായത്തില്‍ ഇമ്മാതിരി ചിന്തയൊന്നും വേണ്ട .എന്നായിരുന്നു എ കെ ജി ഉപദേശിച്ചത് എന്നിട്ടും സുശീലയുടെ ഇഷ്ടം പൂവണിഞ്ഞു.

സുശീലാ പിന്നീട് ഭാര്യ മത്രമല്ല സത്യാഗ്രഹപ്പന്തലുകളിലും പോരാട്ടങ്ങളിലും വളണ്ടിയര്‍ ആയിരുന്നു കൂട്ടി പറഞ്ഞാല്‍ മഹാത്മാ ഗാന്ധിയുടെ ഒപ്പം സഹായിയായിരുന്ന ആഭ മൈത്രി മാരെപോലെ …എ കെ ജി യോട് ആദ്യ ഭാര്യയുംകുടുബവും കാണിച്ച ക്രൂരതയ്ക് ദൈവം നല്‍കിയ അനുഗ്രഹമാണ് സുശീല …നല്ലകോണ്ഗ്രസ്സ് കാരനായിരുന്ന എ കെ ജി കേളപ്പജി യോടൊപ്പം ചേര്‍ന്ന് ഗുരുവായൂര്‍ സത്യാഗ്രഹം ,കള്ളുഷാപ്പ് പിക്കറ്റിങ് ,ആനന്ദതീര്‍ത്താനൊപ്പം അയ്ത്ത തിനെതിരെയുള്ള പയ്യന്നൂര്‍ സമരം.

ഇതിലെല്ലാം നന്നായി പങ്കെടുത്തു മര്‍ദനമേറ്റു ജയിലും കേസിലുമായി കഴിഞ്ഞ ഗോപന്‍ എന്നഗാന്ധിയനെ ഭാര്യ മൊഴിചൊല്ലുകയിരുന്നു അഢ്യന്‍ മാരായ ആദ്യ ഭാര്യയുടെ അച്ഛന്‍ മകളെയും കൂട്ടിയിറങ്ങിപോകുമ്പോള്‍'കണ്ടാ ഗ്രസ്സായ തെമ്മാടി ഗോപാലിനൊപ്പം 'എന്റെ മോള് പൊറുക്കൂല എന്നാണ് പറഞ്ഞത് ..കണ്ടുനില്‍കുന്ന ഗോപാലന്റെ നിസഹായത യുവ പൊതുപ്രവത്തകര്‍ വീണ്ടും വായിക്കേണ്ടതാണ് അതൊകൊണ്ടാണ് ഞാന്‍ മുകളില്‍ കുറിച്ചത് സുശീലക് എ കെ ജി യോട് തോന്നിച്ച പ്രണയം ഈശ്വര നിമിത്തമാണ് ..പലപ്പോഴും തന്റെ പോരാട്ടത്തില്‍ പാര്‍ട്ടിപോലും കൂടെ ഉണ്ടായിരുന്നില്ല.

എന്നാല്‍ എന്നും സുശീലയുണ്ടായിരുന്നു1960 ലെ ഇടുക്കിയിലെ അമരാവതി സത്യാഗ്രഹം പാര്‍ട്ടിയോട് ആലോചില്ല എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റു പാര്‍ട്ടി അദ്ദേഹത്തെ താകീത് ചെയ്തു എം എം മണിയും കൂട്ടരും ഭൂമി കൈയേ റുമ്പോള്‍ പാര്‍ട്ടി കൂടെ പാറപോലെ നിലയ്ക്കുന്നത് ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് കൗതുകതരമായിരിക്കുംഡാംനിര്‍മാണം കൊണ്ടു കുടിയും കിടപ്പാടവും നഷ്ടപെട്ടവര്‍ക് വേണ്ടി 21 ദിവസം നിരാഹാര കിടന്ന എകെജി കൊപ്പം സുശീലയും കമ്മൂണിസ്റ്റ് വിരുദ്ധനായ ഫാദര്‍ വാടക്കനും മാത്രമേയുണ്ടായിരുന്നുള്ളൂ. …പിഎം നെഹ്‌റവാണു ആ പാവങ്ങള്‍ക്ക് ഭൂമിനല്‍കി സമരം തീര്‍ത്തത്.

കെ ജി ശരിയായ കമ്മ്യൂണിസ്റ്റു ഒന്നുമല്ല നല്ല പച്ച മനുഷ്യ സ്‌നേഹിയാണ് .എന്ന് ഫാദാര്‍ വടക്കന്‍ പറഞ്ഞത് ശരിയാണ് അതോണ്ടാണല്ലോ എ കെ ജി യെ പാര്‍ട്ടി സി സി യിലും പി ബി യിലും എടുക്കാന്‍ വൈകിയത് വി എസ് 1954 സി സി യില്‍ വന്നു അസഴ 1972 ലും എന്നറിയുമ്പോള്‍ ചരിത്രവിദ്യാര്ഥികള് മൂക്കത്തു വിരല് വെക്കും എ കെ ജി യെക്കുറിച്ച് ഗവേഷണ വിദ്യാര്‍ത്ഥികള്‍ പുതിയ വായനക്ക് വേദിയാക്കിയാല്‍ നല്ല രസമായിരിക്കും. കോണ്‍ഗ്രസ് കാരനായ എ കെ ജി യാണോ കമ്മൂണിസ്റ്റായ എ കെ ജി യാണോ കൂടുതല്‍ ഇഷ്ടം എന്ന് എന്നോട് ചോദിച്ചാല്‍ കണ്‍ഫ്യൂഷനാവുംഅതിനാല്‍ ഇങ്ങനെ പറയാം സ്വാതന്ത്രിയ സമരത്തേയും ജനകീയ പോരാട്ടത്തെയും സുശീലയെയും പ്രണയിച്ച ഒരു പച്ചമനുഷ്യനായിരുന്നു എ കെ ജി

വാല്‍കഷ്ണം :

വിശ്വ പ്രണയ കഥ ലൈല മജ്‌നു - ഇവരുടെ ഏക മകളുടെ പേര് ലൈല എന്നാണ്
 
Other News in this category

 
 




 
Close Window