Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ തമ്മില്‍ പരസ്യപ്പോര്: പ്രശ്‌നത്തില്‍ ഇടപെടാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
reporter
സുപ്രീംകോടതിയിലെ നാലു ജഡ്ജിമാരുടെ പരാമര്‍ശത്തില്‍ ഇടപെടാനില്ലെന്ന് സര്‍ക്കാര്‍. 'നമ്മുടെ നീതിന്യായ വ്യവസ്ഥ ലോകം മുഴുവന്‍ പേരുകേട്ടതാണ്. അതിന് സ്വതന്ത്രാധികാരവുമുണ്ട്. അതിനാല്‍ത്തന്നെ നിലവിലെ പ്രശ്‌നത്തിനു പരിഹാരം അതിനകത്തു തന്നെയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്'– നിയമകാര്യ സഹമന്ത്രി പി.പി.ചൗധരി പറഞ്ഞു.



നീതിന്യായവ്യവസ്ഥയുടെ ആഭ്യന്തര പ്രശ്‌നമായതിനാല്‍ ഇതില്‍ ഇടപെടാനില്ലെന്നതാണു കേന്ദ്രസര്‍ക്കാരിന്റെ നയമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ അഭിപ്രായം പറയാനുമില്ല. അതേസമയം പ്രശ്‌നം എത്രയും പെട്ടെന്നു തീര്‍ക്കുന്നതിന് സുപ്രീംകോടതിക്കു ബാധ്യതയുണ്ട്. നീതിന്യായ വ്യവസ്ഥയിന്മേലുള്ള ജനങ്ങളുടെ വിശ്വാസത്തിന് ഇടിവേറ്റിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച്.

അതിനിടെ, സുപ്രീംകോടതിയിലെ പ്രതിസന്ധി ഫുള്‍കോര്‍ട്ട് ചേര്‍ന്നു പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തണം. ജഡ്ജി ലോയയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജഡ്ജിമാര്‍ മുന്നോട്ടു വച്ച കാര്യങ്ങളെല്ലാം ശ്രദ്ധയോടെ പരിഗണിക്കണം. നീതിയില്‍ വിശ്വസിക്കുന്ന എല്ലാ പൗരന്മാരും സംഭവത്തില്‍ ആശങ്കാകുലരാണ്. ഈ സാഹചര്യത്തില്‍ പ്രശ്‌നത്തിനു പരിഹാരം കാണേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു.
 
Other News in this category

 
 




 
Close Window