Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ചോറ് ഇവിടെ(കേരളത്തില്‍): കൂറ് അവിടെ (ചൈനയില്‍)
reporter
ചൈന പരാമര്‍ശത്തിന്റെ പേരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പോലീസില്‍ പരാതി. കോടിയേരിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. ഹരീഷാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. ഇന്ത്യ ചൈനയെ വളഞ്ഞാക്രമിക്കുന്നുവെന്ന പ്രസ്താവനയാണ് പരാതിക്ക് കാരണം. കേടിയേരിയുടെ പ്രസ്താവന രാജ്യദ്രോഹമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചിരുന്നു.

ചോറിങ്ങും കൂറങ്ങും എന്ന നിലപാടാണ് സി.പി.എമ്മിനെന്ന് കുമ്മനം ആരോപിച്ചിരുന്നു. ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സി.പി.എം വ്യക്തമാക്കണം. ദേശവിരുദ്ധ ശക്തികള്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് സി.പി.എം നേതാവിന്റേത്. മാതൃരാജ്യത്തെ സ്‌നേഹിക്കാനാകുന്നില്ലെങ്കില്‍ കോടിയേരിയെപ്പോലുള്ളവര്‍ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകണം. ഇന്ത്യചൈന ബന്ധം വഷളായ സമയത്താണ് കോടിയേരിയുടെ പ്രസ്താവന എന്നത് ഗൗരവതരമാണെന്നും കുമ്മനം പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window