Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ശ്രീജിത്തിനെ പണ്ട് ആട്ടിയോടിച്ച് ഇപ്പോള്‍ ആശ്വസിപ്പിക്കാനെത്തിയ ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിന്റെ വീടിനു നേരെ ആക്രമണം
reporter
ശ്രീജിത്തിന്റെ സമരത്തിനു പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച ആന്‍ഡേഴ്‌സണിന്റെ വീടിന്റെ നേരെ കല്ലേറ്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാത സംഘമാണ് ആക്രമണം നടത്തിയത്. സംഭവം നടക്കുമ്പോള്‍ ആന്‍ഡേഴ്‌സണിന്റെ പിതാവും മാതാവും വീട്ടില്‍ ഉണ്ടായിരുന്നു.


തിരുവനന്തപുരത്ത് വച്ച് രമേശ് ചെന്നിത്തലയ്ക്കു എതിരെ സംസാരിച്ചതിനു ശേഷം നിരന്തരമായ ഭീഷണിയാണ് സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും വരുന്നതെന്നു കുടുംബം പറയുന്നു.

സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നിരാഹരം കിടക്കുന്ന ശ്രീജിത്തിനെ കാണാനാണ് രമേശ് ചെന്നിത്തല എത്തിയത്. താങ്കള്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ഞങ്ങള്‍ താങ്കളെ വന്ന് കണ്ടിരുന്നു. അന്ന് താങ്കള്‍ പറഞ്ഞത് റോഡരികില്‍ സമരം കിടന്നാല്‍ പൊടിയടിക്കും , കൊതുകുകടിക്കും എന്നൊക്കെയാണ് . അതാണോ സാറെ സഹായം . ഇത് പൊതുജനം കാണുന്നുണ്ട് എന്നു ആന്‍ഡേഴ്‌സണ്‍ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് നിരന്തരമായ ഭീഷണിയാണ് സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും വരുന്നത്. ഇതു കൂടാതെയാണ് വീടിനു നേരെ ആക്രമണം നടന്നത്.
 
Other News in this category

 
 




 
Close Window