Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പി.സി. ജോര്‍ജിന്റെ തട്ടകമായ മുണ്ടക്കയത്ത് എംഎല്‍എയെ കാണാനില്ലെന്നു പറഞ്ഞ് സിപിഎമ്മിന്റെ മനുഷ്യ ചങ്ങല
reporter
പിസി ജോര്‍ജ് എംഎല്‍എക്കെതിരെ എല്‍ഡിഎഫിന്റെ പ്രവര്‍ത്തകര്‍ മനുഷ്യ ചങ്ങല തീര്‍ത്തു. മുണ്ടക്കയത്തിന്റെ വികസനം എംഎല്‍എ മുരടിപ്പിക്കുകയാണെന്നാരോപിച്ചാണ് പ്രതിഷേധം നടത്തിയത്.


വികസന മരവിപ്പിന്റെ നാളുകളാണ് എം.എല്‍.എ കഴിഞ്ഞ നാളുകളില്‍ നാടിന് നല്‍കിയതെന്നും എം.എല്‍. എ രാജിവക്കണമെന്നും ആവശ്യപ്പെട്ട് വൈകിട്ട് അഞ്ചിന് ടൗണില്‍ കല്ലേപ്പാലം മുതല്‍ പൈങ്ങണ വരെ മനുഷ്യ ചങ്ങല തീര്‍ത്തത്. സര്‍ക്കാര്‍ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക, ബൈപ്പാസ് നിര്‍മ്മാണം, പുത്തന്‍ചന്തയിലെ കെ. എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് എന്നിവയുടെ പണികള്‍ പൂര്‍ത്തീകരിക്കുക, ബസ് സ്റ്റാന്‍ ഡിനു ശാപമായ കംഫര്‍ട്ട് സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കുക.
ശബരിമല തീര്‍ഥാടകര്‍ക്ക് ഇടത്താവളം ഒരുക്കുക, ലൈഫ് ഭവന പദ്ധതിയില്‍ അനര്‍ഹരെ ഒഴിവാക്കുക, മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, ഗതാഗത കുരുക്ക് പരിഹരിക്കുക, മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇലക്ഷനില്‍ ജയിച്ച് കഴിഞ്ഞതിന് ശേഷം എംഎല്‍എ മുണ്ടക്കയത്തേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നും സമരത്തിനെത്തിയവര്‍ ആരോപിക്കുന്നു.
 
Other News in this category

 
 




 
Close Window