Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കൂടെ നിന്ന ശിഹാബിനെ വെട്ടിക്കൊന്നതില്‍ നിരാഹാരം കിടന്ന് പ്രതിഷേധിക്കുമെന്ന് കെ. സുധാകരന്‍
reporter
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികളെ പോലീസ് പിടികൂടാത്തതില്‍ നിലപാട് കടുപ്പിച്ച് കെ. സുധാകരന്‍. നടപടിയില്‍ പ്രതിഷേധിച്ച് 48 മണിക്കൂര്‍ നിരാഹാര സമരം തിങ്കളാഴ്ച മുതല്‍ നിരാഹാരം ആരംഭിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു. അതിനിടയില്‍ പ്രതികളെ പിടികൂടിയിട്ടില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി


കണ്ണൂരിലെ കൊലപാതകങ്ങളില്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ക്ക് മിണ്ടാട്ടമില്ല. അത് പിണറായി വിജയനെ പേടിച്ചിട്ടാണ്. കണ്ണൂര്‍ എസ്പിയെ സിപിഎം കെട്ടിയിരിക്കുകയാണ്. ഡിവൈഎസ്പിമാരെ എം വി ജയരാജന്‍ നേരിട്ട് വിളിച്ച് നിയന്ത്രിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൊടി സുനി ഇടയ്ക്ക് ജയിലിന് പുറത്ത് എത്തുന്നത് എങ്ങനെയാണെന്നും സുധാകരന്‍ ചോദിച്ചു. ശുഹൈബിന്റെ വധം നടപ്പാക്കിയത് ജയിലില്‍ നിന്ന് പരോളിലിറങ്ങിയ ടിപി ചന്ദ്രശേഖരന്റെ കൊലയാളികളാണെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.
 
Other News in this category

 
 




 
Close Window