Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സിപിഎം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു: ഷുഹൈബിന്റെ കൊലപാതകത്തിലും പാര്‍ട്ടിക്കു പങ്ക് - വി.ടി. ബല്‍റാം
reporter
ആറടി മണ്ണില്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും അതിന്റെ പ്രയോക്താക്കളും കുഴിച്ചു മൂടപ്പെടുമെന്ന് വി ടി ബല്‍റാം എംഎല്‍എ. ശുഹൈബിന്റെ മരണത്തിന് പിന്നാലെ കണ്ണൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് വി.ടി. ബല്‍റാം സിപിഐഎമ്മിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. സിപിഐഎമ്മിനെ ആക്രമ പാര്‍ട്ടിയെന്നു വിശേഷപ്പിക്കുന്നതിന് പിന്നിലുള്ള കാരണം ക്രിമിനലുകളോട് അവര്‍ സ്വീകരിക്കുന്ന മൃദുസമീപനമാണ്. പാര്‍ട്ടി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണെന്നും ബല്‍റാം ആരോപിച്ചു.

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നൂറില്‍ 90 എണ്ണത്തിലും സിപിഐഎമ്മിന് പങ്കുണ്ട്. ശുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎം നേതാക്കളുണ്ട്. അവരാണ് കൃത്യം ആസൂത്രണം ചെയ്തത്. ടിപി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമയെ അസഭ്യം പറയുകയാണ് സിപിഐഎം. അവരെ അധിക്ഷേപിക്കുന്നതിനെ എതിര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും തയ്യാറായില്ല. അതിനു പകരം 'മാണിക്യ മലരായ പൂവി'യുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് പിണായി പ്രതികരിച്ചതെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന്‍ പൊലീസിന്റെ നിലപാട് ഇതാണെങ്കില്‍ നിങ്ങള്‍ ശുഹൈബിന്റെ രക്തത്തിന് കണക്കുപറയേണ്ടിവരും. പാര്‍ട്ടി ഹാജാരാക്കിയ ഡമ്മി പ്രതികളെയല്ല മറിച്ച് യഥാര്‍ത്ഥ പ്രതികളെയും ആസൂത്രണം നടത്തിയവരെയും കണ്ടെത്താന്‍ പൊലീസിനു സാധിക്കണം. അല്ലാത്ത പക്ഷം പ്രാകൃതമായ ഈ ശൈലിയുടെ പരിണിത ഫലമായി കമ്മ്യൂണിസ്റ്റുകാരാ ആറടി മണ്ണില്‍ നീയും നിന്റെ പ്രത്യയശാസ്ത്രവും കുഴിച്ചു മൂടപ്പെടും – ബല്‍റാം.
 
Other News in this category

 
 




 
Close Window