Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അനുസരണക്കേട് കാട്ടിയവരുടെ ശമ്പളം പിടിച്ചു വച്ച് സ്മൃതി മാതൃകയായി
reporter
കേന്ദ്രത്തിന്റെ നിര്‍ദേശം പാലിക്കാത്ത പ്രസാര്‍ ഭാരതിയുടെ കഴുത്തിനുപിടിച്ച് സ്മൃതി ഇറാനിയുടെ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം. ജീവനക്കാരുടെ ശമ്പളം പിടിച്ചുവച്ചു. ശമ്പളം നല്‍കുന്നതിനുള്ള ഫണ്ട് ഇതുവരെ മന്ത്രാലയം വിട്ടുനല്‍കിയിട്ടില്ല.

പ്രസാര്‍ഭാരതിയില്‍ ജീവനക്കാര്‍ക്കു വേതനം നല്‍കുന്നതിനായി 2400 കോടിയാണ് പ്രതിവര്‍ഷം കേന്ദ്രം നല്‍കിവരുന്നത്. കേന്ദ്രത്തിന്റെ നിര്‍ദേശം തള്ളിയതോടെ ഓരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം ഫണ്ട് നല്‍കുന്നതു മുടക്കി. കേന്ദ്രത്തിന്റെ നടപടി തുടര്‍ന്നാല്‍ പ്രസാര്‍ ഭാരതിക്കു സ്വന്തം പോക്കറ്റില്‍നിന്നു പണം മുടക്കി ഏറെ നാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കേന്ദ്രത്തിന്റെ ഫണ്ട് നിലച്ചതോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി 200 കോടി രൂപ പ്രസാര്‍ ഭാരതി സ്വന്തം ഇനത്തില്‍ കണ്ടെത്തുകയായിരുന്നു. കരാര്‍ ജീവനക്കാരെ പിരിച്ചു വിടണം എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തേയും പ്രസാര്‍ ഭാരതി തള്ളിയിരുന്നു.
വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനിയുടെ താല്‍പര്യപ്രകാരമുള്ള നിയമനങ്ങള്‍ നടത്താന്‍ പ്രസാര്‍ ഭാരതി തയ്യാറായില്ല. അതിഭീമമായ പാക്കേജില്‍ ഒരു സ്വകാര്യകമ്പനിക്ക് പുറംകരാര്‍ നല്‍കുന്നതിനുള്ള കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം പ്രസാര്‍ ഭാരതി തള്ളിയിരുന്നു. പിന്നാലെ പ്രസാര്‍ഭാരതിക്കു താങ്ങാവുന്നതിലും ഉയര്‍ന്ന ശമ്പളത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ നിയമിക്കാനുള്ള നിര്‍ദേശവും തള്ളി. ഇതാണ് മന്ത്രാലയത്തിന്റെ പ്രതികാരത്തിനു കാരണമായത്. സ്മൃതി ഇറാനിയുടെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു ഈ നിയമനങ്ങള്‍. ഇതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലുള്ള ഫണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window