Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ത്രിപുരയിലെ കോണ്‍ഗ്രസിന് തീപിടിച്ചപ്പോള്‍ രാഹുല്‍ ഇറ്റലിയില്‍ വീണ വായിക്കുന്നു
reporter
ബിജെപിയുടെ തേരോട്ടത്തില്‍ ത്രിപുരയിലും നാഗാലാന്‍ഡിലും കോണ്‍ഗ്രസ് അലിഞ്ഞില്ലാതായി. ത്രിപുര, നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍പോലും ജയിക്കാനായില്ല. ത്രിപുരയില്‍ 2013ല്‍ പത്ത് സീറ്റ് ലഭിച്ച കോണ്‍ഗ്രസ് ഇത്തവണ സംപൂജ്യരായി. ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് 500ല്‍ താഴെയാണ് ലഭിച്ച വോട്ട്. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്.
ഇത്തവണ തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് ചിത്രത്തിലില്ലായിരുന്നു. ഒരു എംഎല്‍എ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായില്ല. എല്ലാവരും ബിജെപി സ്ഥാനാര്‍ത്ഥികളായാണ് മത്സരിച്ചത്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്കു പറന്നതായി റിപ്പോര്‍ട്ട്. സോണിയാഗാന്ധിയുടെ 93 വയസുള്ള അമ്മയോടൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ ഇറ്റലിയിലേക്ക് പോകുന്നുവെന്ന് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വന്നതോടെ വാര്‍ത്ത സ്ഥിരീകരിച്ചു. ഹോളി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.




ബിജെപിയുടെ തേരോട്ടത്തില്‍ ത്രിപുരയില്‍ നിന്നും നാഗാലാന്‍ഡില്‍ നിന്നും കോണ്‍ഗ്രസ് വൈറ്റ് വാഷ് ചെയ്തപ്പോള്‍ ദേശിയ അധ്യക്ഷന്‍ ഒരു പ്രതികരണത്തിന് പോലും നടത്താത്തത് പ്രവര്‍ത്തകരെയും നിരാശരാക്കിയിട്ടുണ്ട്.

ത്രിപുരയിലെ മുഖ്യപ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ്്. .2013 ല്‍ സംസ്ഥാനത്തെ ചിത്രത്തിലേ ഇല്ലായിരുന്ന ബിജെപി ത്രിപുരയയില്‍ വന്‍ മുന്നേറ്റം നടത്തിയിരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 49 സീറ്റ് നേടിയ സിപിഐഎമ്മും ബിജെപിയുടെ മുന്നേറ്റത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. നാഗാലാന്‍ഡില്‍ 2013ല്‍ കോണ്‍ഗ്രസിന് എട്ട് സീറ്റുകളാണ് ഉണ്ടായിരുന്നത്. ഈ സീറ്റുകളിലൊന്നില്‍ പോലും മികച്ചൊരു മത്സരം കാഴ്ചവയ്ക്കാന്‍ പോലും കോണ്‍ഗ്രസിനായില്ല.


ഇത്തവണ തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് ചിത്രത്തിലില്ലായിരുന്നു. ഒരു എംഎല്‍എ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായില്ല. എല്ലാവരും ബിജെപി സ്ഥാനാര്‍ത്ഥികളായാണ് മത്സരിച്ചത്.

2013ല്‍ ഐഎന്‍ടിപിയുമായി ചേര്‍ന്ന് സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ്. ഐഎന്‍ടിപിക്ക് 7.6 ശതമാനവും കോണ്‍ഗ്രസിന് 36.5 ശതമാനവും വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ രണ്ട് ശതമാനത്തില്‍ താഴെയാണ് കോണ്‍ഗ്രസിന് ലഭിക്കുന്ന വോട്ട്.
 
Other News in this category

 
 




 
Close Window