|
മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെ കാനം രാജേന്ദ്രനെ വീണ്ടും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ഇസ്മായില്‍ പക്ഷത്തിന്റെ നീക്കം പാളിയതോടെയാണ് കാനം സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും എത്തിയത്.
അതേസമയം കാനം, ഇസ്മായില്‍ പക്ഷങ്ങള്‍ സംസ്ഥാന കൗണ്‍സിലിന്റെ തിരഞ്ഞെടുപ്പില്‍ പരസ്പരം വെട്ടിനിരത്തി. ഇരുപക്ഷത്തെയും ചില പ്രമുഖര്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായി.
സിപിഐ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പരാമര്‍ശിച്ച് പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് കെ.ഇ ഇസ്മായില്‍ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ വിവാദമുണ്ടാക്കി അപമാനിച്ചവര്‍ പാര്‍ട്ടി ശത്രുക്കളാണ്. മൂല്യങ്ങളില്‍ അടിയുറച്ച് പോകുന്ന ആളാണ് താന്‍. ഒന്നിനെയും ഭയമില്ല. റിപ്പോര്‍ട്ട് ഹൃദയത്തില്‍ സ്വീകരിക്കാത്തതില്‍ നന്ദിയുണ്ട്. പാര്‍ട്ടിക്ക് പോറലേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ല. പാര്‍ട്ടിക്ക് മീതെ പറക്കുന്നവരെ കാലം തോല്‍പിക്കും. സംസ്ഥാന സമ്മേളനത്തിലെ അഭിവാദ്യ പ്രസംഗത്തിലാണ് ഒളിയമ്പുകള്‍.
എറണാകുളം ജില്ലയില്‍ നിന്ന് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ക്കായി വോട്ടെടുപ്പില്‍ കാനം പക്ഷം തിരിച്ചടി നേരിട്ടും. കാനം പക്ഷത്തുനിന്ന് മല്‍സരിച്ച രണ്ടുപേരും തോറ്റു. കെ.ഇ ഇസ്മായിലിന്റെ വിശ്വസ്തരായ എം.പി അച്യുതന്‍, ഈശ്വരി രേശന്‍, പി, കൃഷ്ണപ്രസാദ് എന്നിവരും കൗണ്‍സിലില്‍ നിന്ന് പുറത്തായി. |