Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ചെങ്ങന്നൂരില്‍ ബിജെപി ശരിക്കും വിയര്‍ക്കേണ്ടി വരും: സ്ഥാനാര്‍ഥിയുമായി ആം ആദ്മിയും രംഗത്ത്
reporter
കേരളത്തില്‍ ബിജെപിക്ക് നിര്‍ണായകമാണ് ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ്. അവിടെ ജയിച്ചില്ലെങ്കില്‍ ദേശീയ നേതൃത്വത്തിനു മുന്നിലേക്ക് കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് തലയുയര്‍ത്തി ചെല്ലാനാവില്ല. ജയിച്ചില്ലെങ്കില്‍ സംസ്ഥാന സമിതി പിരിച്ചു വിടുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുന്നറിയിപ്പു നല്‍കിയെന്നും സൂചനകളുണ്ട്. അതേസമയം, ചെങ്ങന്നൂരില്‍ ബിജെപി ശരിക്കും വിയര്‍ക്കേണ്ടി വരും.
ചെങ്ങന്നൂര്‍ ഉപതെരെഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി ആം ആദ്മി. ഇതു സംബന്ധിച്ച തീരുമാനം ചെങ്ങന്നൂരില്‍ നടന്ന പ്രവര്‍ത്തന സംഗമത്തിലാണ് ആം ആദ്മി സ്വീകരിച്ചത്. ദേശീയ നേതാക്കളായ സോമനാഥ് ഭാരതി , സഞജയ് സിംഗ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഈ വരുന്ന ഉപതെരെഞ്ഞടുപ്പില്‍ പാര്‍ട്ടി മത്സരിക്കാന്‍ തീരുമാനിച്ച വിവരം ദേശീയ നേതാവ് സോമനാഥ് ഭാരതിയാണ് അറിയിച്ചത്. ജനങ്ങള്‍ തീരുമാനിക്കുന്ന വ്യക്തിയായിരിക്കും തങ്ങളുടെ സ്ഥാനാര്‍ഥിയെന്ന് ആം ആദ്മിയുടെ സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു. ഇതിനു വേണ്ടി വീടുകള്‍ കേന്ദ്രീകരിച്ച് സര്‍വേ, പ്രവര്‍ത്തകരുടെ അഭിപ്രായം എന്നിവ തേടും. ഇവ ക്രോഡീകരിച്ച് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സജി ചെറിയാന്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം മുരളി, ബിജെപി സ്ഥാനാര്‍ത്ഥിയായി പി ശ്രീധരന്‍പിള്ള എന്നിവരായിരിക്കും മത്സരിക്കുക. ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന ആകാംഷ ഇതിനകം തന്നെ മറ്റു മുന്നണികളിലും ജനങ്ങളിലും ശക്തമായിട്ടുണ്ട്.
 
Other News in this category

 
 




 
Close Window