|
റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനി വിവാഹിതനാകുന്നു. പ്രമുഖ രത്‌നവ്യാപാരി റസല്‍ മേത്തയുടെയും മോണയുടേയും മൂന്ന് മക്കളില്‍ ഇളയവളായ ശ്ലോക മേത്തയാണ് വധു. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26 കാരനായ ആകാശ്. റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാള്‍ കൂടിയാണ് ശ്ലോക. ദീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് ആകാശും ശ്ലോകയും. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് നിയമത്തില്‍ പിജി നേടിയിട്ടുണ്ട്. വിവിധ ബാങ്കുകളെ കബളിപ്പിച്ച് 20000 കോടി തട്ടിച്ച് മുങ്ങിയ നീരവ് മോദി ശ്ലോകയുടെ അമ്മയുടെ ബന്ധുവാണ്.
ശ്ലോക മേത്തയാണ് അംബാനിക്ക് വധുവായെത്തുന്നത്. രത്‌നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത.
ഈ വര്‍ഷം ഡിസംബര്‍ മാസത്തോടെ വിവാഹം നടത്താനാണ് രണ്ട് കുടുംബാംഗങ്ങളുടേയും തീരുമാനമെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മാര്‍ച്ച് 24നായിരിക്കും വിവാഹനിശ്ചയമെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പി.ടി.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടത്. |