രാജ്യത്ത് ബാങ്കിംഗ് മേഖലയിലെ വന്‍ തട്ടിപ്പുകള്‍ക്ക് പുറമെ ആദായനികുതി വകുപ്പും തട്ടിപ്പിനിരയായിരിക്കുന്നു. ജീവനക്കാരില്‍ നിന്നും 3200 കോടിയോളം രൂപ നികുതി ഇനത്തില്‍ പിരിച്ചിട്ട് അദായ നികുതി വകുപ്പിലേക്ക് നല്‍കാതെ തട്ടിപ്പ് നടത്തിയത് 447 കമ്പനികള്‍. ഇവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വകുപ്പ് വിഭാഗം. സര്‍ക്കാരിനെ പറ്റിച്ച കമ്പിനികള്‍ക്കെതിരെ ആദായനികുതി വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍കം ടാക്‌സ് ആക്ടിലെ സെക്ഷന്‍ 276 ബി പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പേരില്‍ തട്ടിപ്പ് നടത്തിയ കമ്പിനികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ പ്രകാരം വഞ്ചനാകുറ്റത്തിനും, നിയമലംഘനത്തിനും കേസെടുത്തതായി അധികൃതര്‍ അറിയിച്ചു. ആദായ നികുതി വകുപ്പിലേക്ക് അടയ്ക്കാനായി ജീവനക്കാരില്‍ നിന്നും തുക ഈടാക്കിയിട്ട് സ്വയലാഭത്തിനായി പണം ഉപയോഗിച്ച കമ്പനികള്‍ക്കെതിരെയാണ് നടപടി. കണ്‍സ്ട്രക്ഷന്‍ കമ്പിനികളാണ് പട്ടികയില്‍ കൂടുതല്‍ ഉള്ളതെന്നാണ് ആദായനികുതി അധികൃതര്‍ നല്‍കുന്ന വിവരം. 100 കോടി തട്ടിച്ച കമ്പനികളും കൂട്ടത്തിലുണ്ട്. മൂവി പ്രൊഡക്ഷന്‍ കമ്പനികളും, ഇന്‍ഫ്രാസ്ട്രച്ചര്‍ കമ്പനികളും സ്റ്റാര്‍ട്ട് അപുകളും പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തിലാണ് കമ്പനികള്‍ തിരിമറി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ അറസ്റ്റ് ഉണ്ടാവുമെന്നാണ് സൂചന. കമ്പനികള്‍ സര്‍ക്കാരിലേക്ക് നികുതി ഇനത്തില്‍ തുക നല്‍കാത്തപക്ഷം ഇവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്നും അധികൃതര്‍ അറിയിച്ചു.