Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരേ യാതൊരു തെളിവുമില്ലെന്ന് വിജിലന്‍സ്
reporter
ബാര്‍കോഴ കേസില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിക്കെതിരേ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്. കോഴവാങ്ങിയതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാണിച്ച് വിജിലന്‍സ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.തിരുവനന്തപുരം വിജിലന്‍സ് കോടതി ഒന്നിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

യു.ഡി.ഫ് ഭരണത്തില്‍ രണ്ട് തവണ മാണിയെ കുറ്റവിക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നു

ഇതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിനെ വിമര്‍ശിച്ച് കൊണ്ട് 45 ദിവസത്തെ സമയവും ഹൈക്കോടതി നല്‍കിയിരുന്നു.

ഇതിന്റെ കാലാവധി ഇന്നലെ തീര്‍ന്നതോടെയാണ് മൂന്നാമത് റിപ്പോര്‍ട്ടും പുതിയ വിജിലന്‍സ് ഡയറക്ടര്‍ എന്‍.പി അസ്താനയുടെ നിര്‍ദേശ പ്രകാരം ഇ്ന്ന് സമര്‍പ്പിച്ചത്.
 
Other News in this category

 
 




 
Close Window