Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ത്രിപുരയിലെ ദയനീയാവസ്ഥ പറയാന്‍ പോയ സയമത്ത് രാഹുല്‍ പട്ടിയെ കളിപ്പിച്ചു രസിക്കുകയായിരുന്നു: മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍
reporter
ത്രിപുരയില്‍ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ച നേതാവാണ് ഹിമന്ത് ബിശ്വ ശര്‍മ്മ. നേരത്തെ അസമില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് ബി.ജെ.പി നടത്തിയ മുന്നേറ്റത്തിന് പിന്നിലും ഈ മുന്‍ കോണ്‍ഗ്രസ് നേതാവാണ്. 2015ലാണ് ഹിമന്ത് ബി.ജെ.പിയില്‍ ചേര്‍ന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഗുരുതര പ്രതിസന്ധിയിലേക്ക് പോകുന്നതായി തിരിച്ചറിഞ്ഞ് താന്‍ രാഹുല്‍ ഗാന്ധിയെ പോയി കണ്ടിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന് പാര്‍ട്ടി കാര്യങ്ങള്‍ സംസാരിക്കുന്നതിലും താല്‍പ്പര്യം പട്ടിയെ കളിപ്പിക്കാനായിരുന്നെന്നും ഹിമന്ത് ആരോപിച്ചു.

താന്‍ രണ്ട് വര്‍ഷം മുന്‍പ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചതാണ്. എന്നാല്‍ അതിനെന്ത് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. വളര്‍ത്തു നായ്ക്കളെ കളിപ്പിക്കലാണ് രാഹുലിന്റെ പതിവ് പരിപാടി. അദ്ദേഹത്തി. ഇപ്പോഴും പക്വത എത്തിയിട്ടില്ലെന്നും ഹിമന്ത് ആരോപിച്ചു. മോഡി അധികാരത്തില്‍ വന്നതിന് ശേഷം 2015ലാണ് ഹിമന്ത് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയത്.

പാര്‍ട്ടി ഇങ്ങനെ മുന്നോട്ട് പോയാല്‍ 25 സീറ്റ് പോലും കിട്ടില്ലെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് ഹിമന്തിന്റെ അവകാശവാദം. രാഹുല്‍ ഗാന്ധി തന്റെ പ്രവര്‍ത്തന ശൈലി മാറ്റാതെ കേരളത്തിലും ബംഗാളിലും പിന്തള്ളപ്പെട്ട കോണ്‍ഗ്രസിന് തിരിച്ചു വരാനാകില്ലെന്നും ഹിമന്ത് പറഞ്ഞു. രാഹുല്‍ ഗാന്ധി വളരെ ധാര്‍ഷട്യമുള്ളയാളാണ്. അദ്ദേഹത്തെ കാണാന്‍ പോയാല്‍ ഇക്കാര്യം വ്യക്തമാകും. നോര്‍ത്ത് ഈസ്റ്റിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി തവണ രാഹുല്‍ ഗാന്ധിക്ക് കത്ത് എഴുതിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെന്നും ഹിമന്ത് പറഞ്ഞു.

കത്തിന് മറുപടി ലഭിക്കാതെ വന്നതോടെയാണ് നേരിട്ട് കാണാന്‍ പോയത്. അപ്പോള്‍ അദ്ദേഹം പട്ടിയെ കളിപ്പിക്കുന്ന തിരക്കിലായിരുന്നുഹിമന്ത് പറഞ്ഞു. 2015ല്‍ കോണ്‍ഗ്രസ്് വിട്ട ഹിമന്ത് അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ അടുത്ത അനുയായി ആയിരുന്നു.
 
Other News in this category

 
 




 
Close Window