Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ചെറുപ്പക്കാര്‍ക്കു സംരക്ഷണം നല്‍കാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ല: കോണ്‍ഗ്രസ് നേൃത്വത്തിനെതിരേ സുധാകരന്‍
reporter
യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബ് വധത്തില്‍ പ്രതിഷേധിച്ചു കണ്ണൂരില്‍ നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചതു തെറ്റാണെന്നു സുധാകരന്‍ പറഞ്ഞു. സമരം അവസാനിപ്പിക്കാന്‍ തനിക്കു താല്‍പര്യമില്ലായിരുന്നു. ചെറുപ്പക്കാര്‍ക്കു സംരക്ഷണം നല്‍കാന്‍ പാര്‍ട്ടിക്കാകുന്നില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

ഗാന്ധിയന്‍ സമരരീതി പാര്‍ട്ടി മാറ്റണം. പാര്‍ട്ടിക്കു ചെറുപ്പക്കാരെ ആകര്‍ഷിക്കാനാകില്ലെന്നും സുധാകരന്‍ തുറന്നടിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സുധാകരന്‍ നടത്തിവന്ന നിരാഹാരം പാര്‍ട്ടി ഇടപെട്ടാണു നിത്തിയത്. ആവശ്യം അംഗീകരിക്കുന്നതിനു മുന്‍പേ നിരാഹാരം നിര്‍ത്തിയത് കടുത്ത വിമര്‍ശനം വരുത്തിവച്ചിരുന്നു.

ഇതിനിടെ, ഷുഹൈബ് വധക്കേസില്‍ കേരള പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതി രംഗത്തെത്തി. പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്നു ഹൈക്കോടതി പറഞ്ഞു. നിലവിലെ അന്വേഷണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി, നടപടികള്‍ ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടി. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ആവര്‍ത്തിച്ചതിനു പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം.
 
Other News in this category

 
 




 
Close Window