Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പ്രതിമകള്‍ തകര്‍ക്കുന്നതിനെ പ്രധാനമന്ത്രി അപലപിച്ചു: മോചിതരായ ജനങ്ങളുടെ പ്രതികരണമെന്നു കുമ്മനം
reporter
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിമകള്‍ തകര്‍ക്കപ്പെടുന്നതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ലെനിന്റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഇ.വി.രാമസ്വാമി(പെരിയാര്‍)യുടെ പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായി. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തുപോലെ തമിഴ്‌നാട്ടില്‍ പെരിയാല്‍ പ്രതിമകളും തകര്‍ക്കുമെന്നായിരുന്നു എച്ച്.രാജയുടെ പോസ്റ്റ്. ത്രിപുരയിലെയും തമിഴ്‌നാട്ടിലെയും സംഭവങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം സംഭവങ്ങളില്‍ അന്വേഷണം നടത്തി എത്രയും വേഗം നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടതായും ആഭ്യന്തരമന്ത്രാലയത്തോടനുബന്ധിച്ച വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത് പതിറ്റാണ്ടുകള്‍ നീണ്ട അടിമത്ത ഭരണത്തില്‍ നിന്ന് മോചിതരായ ജനത അവരുടെ ദുരിതങ്ങള്‍ക്ക് കാരണമായവര്‍ക്കെതിരെ പ്രതികരിച്ചതിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭരണം കിട്ടിയതിന്റെ പേരില്‍ ബിജെപി ത്രിപുരയില്‍ സിപിഎമ്മിനെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നെന്ന പിണറായി വിജയന്റെ പ്രചരണം സ്വന്തം വര്‍ഗസ്വഭാവം ഓര്‍മ്മയിലുള്ളതുകൊണ്ടാണെന്നും കുമ്മനം ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു.

ശ്രീലങ്കയില്‍ തകര്‍ക്കപ്പെട്ട പള്ളിയുടെ ചിത്രം പോലും ബിജെപിക്കെതിരായ കള്ളപ്രചരണത്തിന് സിപിഎം ഉപയോഗിക്കുകയാണ്. ഇത് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വര്‍ഗീയ മുതലെടുപ്പിനുള്ള ശ്രമമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.
 
Other News in this category

 
 




 
Close Window