Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഇന്ത്യ തമോഗര്‍ത്തത്തിലായിരുന്നോ? - സോണിയ
reporter
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പ് ഇന്ത്യ തമോഗര്‍ത്തമായിരുന്നോ എന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇതു വരെ ഇന്ത്യ ഭരിച്ച മുന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന ബിജെപിയുടെ പരമാര്‍ശം രാജ്യത്തെ ജനങ്ങളുടെ ബുദ്ധിയെ ചോദ്യം ചെയുന്നതാണ്. ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലാണ് സോണിയാ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ 2014 മെയ് 16ന് മുമ്പ് ഇന്ത്യയില്‍ ഒന്നുമില്ലയിരുന്നോ. രാജ്യം വലിയ തമോഗര്‍ത്തം മാത്രമായിരുന്നോ? ബിജെപിയുടെ പരമാര്‍ശങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ ബുദ്ധിയെ പരിഹസിക്കുന്നതിനു തുല്യമാണെന്ന് സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യയ്ക്ക് വേണ്ടി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന ബിജെപിയുടെ പ്രസ്താവനകളെയാണ് സോണിയാ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ ചെയ്ത കാര്യങ്ങളുടെ പേരില്‍ പ്രശസ്തി നേടുന്നതിനു വേണ്ടിയല്ല താന്‍ ഇതു പറയുന്നത്. മറിച്ച് രാജ്യം കഴിഞ്ഞ കാലങ്ങളില്‍ കൈവരിച്ച നേട്ടങ്ങളുടെ പിന്നില്‍ അനേകരുടെ പരിശ്രമുണ്ടെന്ന് വിസ്മരിക്കരുതെന്നും സോണിയാ കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window