|
വജ്രവ്യാപാരി നീരവ് മോദിക്ക് മുമ്പും രാജ്യത്തെ ബാങ്കുകള്‍ക്ക് വിവിധ ക്രമക്കേടുകളില്‍ കോടികള്‍ നഷ്ടം വന്നതായി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചാബ് നാഷണല്‍ ബാങ്കിന് 2800 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2770 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2420 കോടി രൂപയും വിവിധ ക്രമക്കേടുകളിലൂടെ നഷ്ടം വന്നുവെന്നാണ് ധനകാര്യമന്ത്രാലയം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 2016 ഡിസംബര്‍ വരെ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 8,40,958 കോടി രൂപയാണെന്ന് മറ്റൊരു റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കാണ് ഇന്ത്യയില്‍ ഏറ്റവും വലിയ തട്ടിപ്പിന് ഇരയായതെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രമക്കേട് എന്നാണ് പിഎന്‍ബി തട്ടിപ്പിനെ വിശേഷിപ്പിച്ചിരുന്നതും. എന്നാല്‍ 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കും കൂടി 19533 കോടി രൂപയുടെ നഷ്ടവും അതില്‍ 2718 കേസുകളും ഉണ്ടെന്നാണ് പറയുന്നത്. അതേസമയം ഈ കേസുകള്‍ ഏതൊക്കെയാണെന്നോ ആര്‍ക്കെതിരെയാണെന്നോ ധനമന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
മാത്രമല്ല ഒരു സംഘം ആളുകള്‍ക്ക് രാജ്യത്തെ ബാങ്കുകളെ ഏങ്ങനെ വേണമൈങ്കിലും പറ്റിക്കാമെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. അടിക്കടി ബാങ്കുകളില്‍ ഉണ്ടാവുന്ന ക്രമക്കേടുകളെ കണക്കിലെടുത്ത് റിസര്‍വ്വ് ബാങ്ക് 11 ബാങ്കുകളെ പിസിഎ( പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍) പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ്പ്രതാപ് ശുകഌഅറിയിച്ചു.
പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കഴിഞ്ഞ ഡിസംബര്‍ മാസം വരെ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ – 201560
പഞ്ചാബ് നാഷണല്‍ ബാങ് – 55200
ബാങ്ക് ഓഫ് ഇന്ത്യാ – 43474
ഐഡിബിഐ ബാങ്ക് – 44542
ബാങ്ക് ഓഫ് ബറോഡ 41649
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 38047
കാനറ ബാങ്ക് – 37794
എസിഐസിഐ ബാങ്ക് – 33849
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് – 31724
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 32491
യൂക്കോ ബാങ്ക് – 24308
അലഹബാദ് ബാങ്ക് – 23120
ആന്ധ്രാ ബാങ്ക് – 21599
കോര്‍പറേഷന്‍ ബാങ്ക് – 21818. |