|
ജനതാദള്‍ (യുശരദ് യാദവ് വിഭാഗം) നേതാവ് എം.പി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. സ്വതന്ത്രനായാണ് വീരേന്ദ്രകുമാര്‍ മത്സരിക്കുക. അദ്ദേഹം തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ജനറല്‍ ഷെയ്ഖ് പി. ഹാരിസ് തിരുവനന്തപുരത്ത് അറിയിച്ചു.
ഇന്നു ചേര്‍ന്ന ജെഡിയു (ശരദ് യാദവ് വിഭാഗം) പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് എം. പി. വീരേന്ദ്ര കുമാറിനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. എം.പി വീരേന്ദ്രകുമാര്‍ രാജിവെച്ച ഒഴിവിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തന്നെ മത്സരിപ്പിക്കാന്‍ യോഗം ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.
രാജ്യസഭാ സീറ്റ് എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യു)വിന് നല്‍കാന്‍ കഴിഞ്ഞ ദിവസം ഇടതുമുന്നണി യോഗം തീരുമാനിച്ചിരുന്നു. ജെ.ഡി. (യു)വിനെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കാനും യോഗത്തില്‍ ധാരണയായിരുന്നു. |