Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
രാഷ്ട്രീയ നേതാവിന്റെ ഭാഷയില്‍ കമല്‍ഹാസന്‍: ജിഎസ്ടി ചവറ്റു കുട്ടയില്‍ വലിച്ചെറിയണം
reporter
ജി.എസ്.ടിക്കെതിരെ ആഞ്ഞടിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. ജി.എസ്.ടി ചവിട്ടുകൊട്ടയിലെറിയണമെന്നും ജി.എസ്.ടി എല്ലാ മേഖലയും മോശമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനത്തില്‍ തെറ്റില്ലായിരുന്നു എന്നാല്‍ അത് നടപ്പിലാക്കിയ രീതി തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയില്‍ പര്യടനം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ യുവാക്കള്‍ എഞ്ചിനിയറിങ്ങും മെഡിസിനും മാത്രം പഠിക്കാതെ യുവാക്കള്‍ കാര്‍ഷിക വൃത്തിയിലേക്ക് ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയില്‍ ഇന്ന് നൂതന സാങ്കേതിക വിദ്യകളുണ്ട്. ഇത് പ്രയോജനപ്പെടുത്തണം. മധ്യനിരോധനം ഒറ്റദിവസം കൊണ്ട് നടപ്പാക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. മക്കള്‍ നീതി മയ്യത്തിന്റെ പ്രഖ്യാപനത്തിനു ശേഷം തമിഴ്‌നാട്ടിലെ പടിഞ്ഞാറന്‍ ജില്ലകളിലാണ് കമല്‍ ഇപ്പോള്‍ സന്ദര്‍ശനം നടത്തുന്നത്.
 
Other News in this category

 
 




 
Close Window