|
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ മിനമം ബാലന്‍സിനുള്ള പിഴ 75 ശതമാനത്തോളം കുറച്ചു. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 25 കോടി ഉപഭോക്താക്കള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.
15 രൂപയാണ് നഗരത്തിലെ ശാഖകളില്‍ ഇനി പിഴയായി ഈടാക്കുക. മുമ്പ് ഇത് 50 രൂപയായിരുന്നു. ഗ്രാമത്തിലെ ശാഖകളിലെ പുതിയ പിഴ നിരക്ക് പത്തു രൂപയാക്കി നിശ്ചയിച്ചു. മുമ്പ് ഇത് 40 രൂപയായിരുന്നു.
നേരെത്ത എട്ടുമാസം കൊണ്ട് 1,771 കോടി രൂപ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ബാങ്ക് ഈടാക്കിയിരുന്നു. ഇതേ തുടര്‍ന്ന വന്‍ വിമര്‍ശനങ്ങളാണ് ഇടപാടുകാരുടെ ഭാഗത്തു നിന്നു വന്നത്. |