Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
17 രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ച് ഇന്നു രാത്രി സോണിയ ഗാന്ധി സ്വന്തം വീട്ടില്‍ അത്താഴ വിരുന്ന് നടത്തുന്നു
reporter
യു . പി എ അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ഡിന്നര്‍ മീറ്റിംഗിന് ക്ഷണിച്ചു. ബി ജെ പിക്കെതിരെ പുതിയ പോര്‍മുഖം തുറക്കുക എന്നതാണു ലക്ഷ്യം. ഇന്ന് രാത്രി സോണിയയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ സി പി ഐ ഉള്‍പ്പടെയുള്ള കക്ഷികളുടെ നേതാക്കള്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. 17 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് യോഗത്തിന്റെ സഘടകര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് സുദീപ് ബന്ദോപാധ്യായ, ഡി എം. കെ നേതാവും കരുണാനിധിയുടെ മകളുമായ കനിമൊഴി, സമാജ് വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ്, രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ്, സി പി ഐ ദേശീയ സെക്രട്ടറി ഡി. രാജ തുടങ്ങിയവര്‍ ജന്‍പത് റോഡിലെ പത്താം നമ്പര്‍ വസതിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ ബാബുലാല്‍ മറാണ്ടി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ഹേമന്ത് സോറന്‍, ഈയിടെ എന്‍ ഡി എ സഖ്യത്തില്‍ നിന്നുമകന്ന ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചി തുടങ്ങിയവരും വിരുന്നിനു എത്തുമെന്ന് ഉറപ്പായിട്ടിട്ടുണ്ട്.
 
Other News in this category

 
 




 
Close Window