Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
അബോര്‍ഷന്‍ ചെയ്ത സ്ത്രീക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ: യുവതി ശിക്ഷ കഴിഞ്ഞിറങ്ങിയപ്പോഴേക്കും വൃദ്ധയായി
reporter
ഗര്‍ഭഛിദ്രം നടത്തുന്നത് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്ന രാജ്യമാണ് എല്‍സാല്‍വഡോര്‍. ഏതു സാഹചര്യത്തിലായാലും ഗര്‍ഭഛിദ്രം നടത്തുന്നത് അനുവദനീയമല്ല. അവിടെ ഗര്‍ഭഛിദ്രം നടത്തിയതിന് ഒരു യുവതിക്ക് കിട്ടിയത് 15 വര്‍ഷം ജയില്‍ ശിക്ഷ. എല്‍ സാല്‍വഡോര്‍ സ്വദേശിയായ യുവതി ഗര്‍ഭഛിത്രം നടത്തിയതിന് അനുഭവിച്ചത് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ. മരിയ വെറോണിക്ക എന്ന 35 വയസുകാരിയാണ് കഴിഞ്ഞ ദിവസം ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്.
2003ലായിരുന്നു ഭ്രൂണഹത്യ നടത്തിയതിന്റെ പേരില്‍ മരിയയ്ക്ക് ജയില്‍ ശിക്ഷ വിധിച്ചത്.



പെട്ടെന്ന് ഒരു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് കുഞ്ഞ് മരിച്ചു പോയത് അറിഞ്ഞതെന്ന് അവര്‍ വ്യക്തമാക്കിയതെങ്കിലും ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മരിയ തനിക്ക് മാതാപിതാക്കളൊടൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. എന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ ഞാന്‍ നിയമം പഠിക്കാനും ഇതേ അവസ്ഥ നേരിടുന്ന സ്ത്രീകളെ സഹായിക്കാനും തീരുമാനിച്ചു അവര്‍ പറഞ്ഞു.

ലാറ്റിനമേരിക്കയിലും ഗര്‍ഭഛിദ്രം നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചാല്‍ ആ വിവരം അധികൃതരെ അറിയിച്ചില്ലെങ്കില്‍ ഡോക്ടര്‍മാരും ജയില്‍ശിക്ഷ അനുഭവിക്കേണ്ടതായി വരും.

2000 ല്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം നൂറിലധികം പേരാണ് രാജ്യത്ത് ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ചെയ്തതെന്ന് മനുഷ്യവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
 
Other News in this category

 
 




 
Close Window