|
കുടിവെള്ളക്കുപ്പികളില്‍ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയതായി പഠനം. ഫ്രഡോണിയയിലെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കും, ജേണലിസം ഓര്‍ഗനൈസേഷന്‍ ഓര്‍ബ് മീഡിയയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.
ഇന്ത്യയടക്കം 9 രാജ്യങ്ങളിലെ 19 പ്രദേശങ്ങളില്‍ നിന്നായി 250 ബോട്ടില്‍ വെള്ളം ശേഖരിച്ചായിരുന്നു പഠനം. ഇതില്‍ 93 ശതമാനം സാംപിളുകളിലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ശരാശരി 10.4 മൈക്രോണ്‍ വരെ പ്ലാസ്റ്റിക് സാന്നിധ്യമാണ് ഓരോ ലിറ്റര്‍ വെള്ളത്തിലും കണ്ടെത്താനായതെന്നും റിപ്പോര്‍ട്ട് പറയുന്നു.
അക്വാഫിന, ദസനി, എവിയാന്‍, നെസ്ലേ, പ്യൂര്‍ ലൈഫ്, സാന്‍ പെല്ലെഗ്രെനോ തുടങ്ങിയ ബ്രാന്‍ഡുകളുടെ വെള്ളത്തിലും ഇത്തരം പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്തോനേഷ്യയിലെ അക്വാ, ഇന്ത്യയിലെ ബിസ്ലേരി, മെക്‌സിക്കോയിലെ എപുര, ജര്‍മനിയിലെ ഗെരോള്‍സ്‌റ്റൈനര്‍, ബ്രസീലിലെ മിനല്‍ബ, ചൈനയിലെ വഹാഹ തുടങ്ങിയ കമ്പനികളുടെ വെള്ളവും പരിശോധനാവിധേയമായിരുന്നു.
ചൂടുകാലത്ത് പുറത്തിറങ്ങിയാല്‍ നാമെല്ലാവരും ഓരോ കുപ്പി വെള്ളം വാങ്ങും, പ്രത്യേകിച്ച് ഇന്ത്യയിലെ കാലാവസ്ഥയില്‍. എന്നാല്‍ സൂക്ഷിക്കണമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. |