Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
അമേരിക്കയില്‍ പഠിക്കുന്ന ഇഷ എന്ന പെണ്‍കുട്ടിയാണ് ജിയോ എന്ന ആശയം റിലയന്‍സിന് കൊടുത്തത്
reporter
ജിയോ എന്ന ആശയത്തിനു പിന്നില്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ് അംബാനി.ജിയോ എന്ന ആശയത്തിനു പിന്നില്‍ തന്റെ മകള്‍ ഇഷ അംബാനിയാണെന്നാണ് മുകേഷ് അംബാനി പറയുന്നത്. '2011 ല്‍ മകള്‍ ഇഷയാണ് ജിയോ എന്ന ആശയം എന്റെ മനസ്സിലേക്ക് കൊണ്ടുവന്നത്. അന്നവള്‍ യുഎസ്സില്‍ പഠിക്കുകയാണ്. വെക്കേഷന് വീട്ടിലെത്തിയതായിരുന്നു. അവള്‍ക്ക് കുറച്ച് കോഴ്‌സ്വര്‍ക്കുകള്‍ പൂര്‍ത്തിയാക്കണമായിരുന്നു. വീട്ടിലെ ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് അവള്‍ വര്‍ക്ക് ചെയ്തത്. അച്ഛാ, നമ്മുടെ വീട്ടിലെ ഇന്റര്‍നെറ്റ് വളരെ മോശമാണെന്ന് അവള്‍ എന്നോട് പറഞ്ഞു.'

'ഇന്നത്തെ കാലത്ത് എല്ലാം ഡിജിറ്റലാണെന്ന മകന്‍ ആകാശ് പറഞ്ഞതും എന്നെ ചിന്തിപ്പിച്ചു. അവര്‍ രണ്ടുപേരുമാണ് ഇന്നത്തെ യുഗത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റാണ് എല്ലാമെന്നും ഇന്ത്യ അതില്‍ പുറകിലാകാന്‍ പാടില്ലെന്നും എന്നെ ചിന്തിപ്പിച്ചത. അന്നത്തെ ഇന്റര്‍നെറ്റ് സംവിധാനം വളരെ പരിതാകരമായിരുന്നു. സാധാരണക്കാര്‍ക്ക് അത് അപ്രാപ്യമല്ലായിരുന്നു. ഉപയോഗിക്കുന്നവര്‍ക്കാകട്ടെ വന്‍ തുക മുടക്കണം. ആ ഒരു ചിന്തയില്‍ നിന്നുമാണ് കുറഞ്ഞ നിരക്കില്‍ അതിവേഗ ഡേറ്റ ജനങ്ങള്‍ക്ക് എങ്ങനെ നല്‍കാമെന്ന് ഞാന്‍ ചിന്തിച്ചത്. അതാണ് 2016 സെപ്റ്റംബറില്‍ ജിയോ ലോഞ്ചിലേക്ക് നയിച്ചത്' അംബാനി പറഞ്ഞു.

രാജ്യത്തെ ടെലകോം രംഗത്ത് അത്ഭുതങ്ങള്‍ രചിച്ച് മുന്നേറുകയാണ് ജിയോ. കുറഞ്ഞ കാലയളവു കൊണ്ട് ജിയോ കൈവരിച്ച നേട്ടം ഇന്ത്യയിലെ ഒരു ടെലകോം കമ്പനിക്കും ഇതുവരെ കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞിട്ടില്ല. 2016 സെപ്റ്റംബറില്‍ രംഗപ്രവേശം ചെയ്ത ജിയോ ലാഭത്തിലും ഉപഭോക്താളുടെ എണ്ണത്തിലും കുതിപ്പ് തുടരുകയാണ്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ നല്‍കുന്നു അതാണ് ജിയോയുടെ വിജയമന്ത്രം.
 
Other News in this category

 
 




 
Close Window