|
പുലയരെ അധിക്ഷേപിച്ച പി.സി.ജോര്‍ജ് എംഎല്‍എയ്ക്ക് മറുപടിയുമായി വീട്ടമ്മ. കാത്തു ഓമന ബിമല്‍ എന്ന വീട്ടമ്മയാണ് പുലയരെ അപമാനിച്ചതിനെതിരെ ഫെയ്‌സ്ബുക്കില്‍ പ്രതികരണവുമായി എത്തിയത്.
ചക്കര പൊന്നാര പൂഞ്ഞാ..ഞ്ഞാ ഞ്ഞാ റ്റിലെ പി.സി മാമാ..എന്നു തുടങ്ങുന്ന കാത്തുവിന്റെ വീഡിയോയില്‍ പി.സിയുടെ പുലയവിരുദ്ധ പ്രസ്താവനയെ കീറിമുറിക്കുന്നുണ്ട്. 'പി.സി മാമോ ഞങ്ങള്‍ ആരും ചന്ത എന്ന് വാക്കു ഉപയോഗിക്കാറില്ല. പുലയരെ പറഞ്ഞാല്‍ എല്ലാം തെറ്റും..അറിയില്ലേ..വയലില്‍ ഞാര്‍ നട്ട് നനച്ചു അത് വളര്‍ത്തി അരിയുണ്ടാക്കി കൊണ്ടുവന്നില്ലേല്‍ തിന്നാന്‍ ഒന്നും കിട്ടില്ല.
പണ്ടത്തേ അടിമത്വമല്ല..എല്ലായിടത്തും പുലയരുണ്ട്.. അതൊക്കെ ഒന്നു മനസിലാക്കിയാല്‍ മാമന് നല്ലത്. തോക്കും വാക്കും സൂക്ഷിച്ച് ഉപയോഗിക്കൂ മാമ പ്രത്യേകിച്ച് പുലയരുടെ അടുത്ത്, കേട്ടോ മാമാ..ലൗവ് യു മാമാ..അങ്ങിനെ പോകുന്നു. കാത്തു ഓമനയുടെ മറുപടി.
കത്തോലിക്കര്‍ പുലയരുടെ കാലുപിടിക്കണ്ട എന്ന പി.സി ജോര്‍ജിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. പുലയരെ അധിക്ഷേപിക്കുന്ന രീതിയില്‍ നടത്തിയ പ്രസ്താവനയാണ് കാത്തു ഓമനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. |