|
കോര്‍പറേഷന്‍ യോഗം കഴിഞ്ഞു മടങ്ങിയ കൊച്ചി മേയര്‍ക്കെതിരെ പ്രതിപക്ഷം അംഗത്തിന്റെ കൈയേറ്റ ശ്രമം. വോട്ടിനിടാതെ ബജറ്റ് പാസ്സാക്കിയ മേയറുടെ നടപടിക്കെതിരെ പ്രതിപക്ഷം തീര്‍ത്ത പ്രതിഷേധത്തിലാണ് കൈയേറ്റശ്രമം ഉണ്ടായത്. ബജറ്റ് ചര്‍ച്ചയ്ക്കായി ചേര്‍ന്ന യോഗം കഴിഞ്ഞ് ചേംബറിലേക്കു മടങ്ങിയ മേയര്‍ സൗമിനി ജെയിനെ പ്രതിപക്ഷ വനിതാ കൗണ്‍സിലര്‍ തടയുകയായിരുന്നു.
തുടര്‍ന്ന് സിപിഎം കൗണ്‍സിലര്‍ സുനില സെല്‍വന്‍ മേയര്‍ അണിഞ്ഞിരുന്ന ഔദ്യോഗിക ഗൗണ്‍ പിടിച്ചു വലിച്ച് കീറി. ആക്രമണത്തില്‍ നിന്നും രക്ഷപെട്ട മേയര്‍ ചേംബറിലെത്തിയപ്പോഴും ആക്രമിക്കാന്‍ ശ്രമം നടന്നു. ഇതോടെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ഒത്തു ചേര്‍ന്ന് ഈ ശ്രമത്തെ തടയുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. മേയറോട് അപമര്യാദയായി പെരുമാറിയ കൗണ്‍സിലര്‍ക്കെതിരെ യുഡിഎഫ് അംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. |