|
പഞ്ചാബ് നാഷണല്‍ ബാങ്കിന് പിന്നാലെ ഐ ഡി ബി ഐ ബാങ്കിലും കോടികളുടെ വായ്പ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. 772 കോടി രൂപയാണ് അനധികൃത വായ്പകളിലൂടെ തട്ടിയെടുത്തത്. ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ അഞ്ചു ശാഖകളിലാണ് തട്ടിപ്പ് നടന്നതെന്ന് ബാങ്ക് വ്യക്തമാക്കി.
2009 13 കാലഘട്ടത്തില്‍ മല്‍സ്യകൃഷിക്കെന്ന പേരിലാണ് വായ്പ അനുവദിച്ചത്. എന്നാല്‍ വ്യാജ രേഖകള്‍ നല്‍കിയാണ് വായ്പ എടുത്തിട്ടുള്ളത്. മാത്രവുമല്ല ഒരു സെന്റ് ഭൂമിയില്‍ പോലും മത്സ്യകൃഷി നടന്നിട്ടില്ല.
രണ്ടു ജീവനക്കാരാണ് തട്ടിപ്പിന് കൂട്ട് നിന്നത്. ഇതില്‍ ഒരാളെ ഇതിനകം ഡിസ്മിസ് ചെയ്തു. മറ്റൊരു ജീവനക്കാരന്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തു. സംഭവത്തില്‍ സി ബി ഐ കേസെടുത്തിട്ടുണ്ട്. ബഷീര്‍ബാഗ്, ഗുണ്ടുര്‍ ശാഖകളില്‍ നടന്ന തട്ടിപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. |