|
രാഷ്ട്രീയത്തിനുവേണ്ടി മതത്തെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. താന്‍ ഇവിടെ എത്തിയത് രാഷ്ട്രീയക്കാരനായല്ല, അനുഗ്രഹത്തിനായിട്ടാണ്. കര്‍ണാടകയിലെ ശിവയോഗി മന്ദിരത്തിലെത്തി വീരശൈവ സന്ന്യാസിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീരശൈവ ലിംഗായത്ത് സമുദായങ്ങളെ വിഭജിക്കാന്‍ അനുവദിക്കില്ല. ലിംഗായത്തുകള്‍ക്ക് പ്രത്യേക പദവി നല്‍കി വിഭജിക്കുകയെന്നത് കോണ്‍ഗ്രസ് ഗൂഢാലോചനയാണ്. ഈ കുറ്റത്തില്‍ ഒഴിഞ്ഞുമാറാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ബാഗല്‍കോട്ടിലെത്തിയ അദ്ദേഹം 100 വീരശൈവ മഹര്‍ഷിമാരുമായി കൂടിക്കാഴ്ച നടത്തി.
നേരത്തെ ലിംഗായത്തുകള്‍ക്ക് മത പദവി നല്‍കാനുള്ള അന്തിമ തീരുമാനം സിദ്ധരാമയ്യ സര്‍ക്കാര്‍ കേന്ദ്രത്തിന് വിട്ടിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഇത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. |