|
പൊതുമേഖല കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 2.41 ലക്ഷം കോടി രൂപയുടെ വായ്പകള്‍ എഴുതിതള്ളിയതായി ധനകാര്യ സഹമന്ത്രി ശിവ് പ്രസാദ് ശുക്ല. 2014 ഏപ്രില്‍ മുതല്‍ 2017 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ തുകയ്ക്കുള്ള കിട്ടാക്കടം എഴുതി തള്ളിയത്. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇത് അത്ര വലിയ കാര്യമല്ല എന്ന മട്ടിലാണ് മന്ത്രിയുടെ മറുപടി. ബാങ്കുകള്‍ ബാലന്‍സ് ഷീറ്റ് ക്ലിയര്‍ ചെയ്യുന്നതിന് സാധാരണ ചെയ്യാറുള്ള ഒരു കാര്യമാണ് ഇതെന്നും മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം പൊതുമേഖലാ ബാങ്കുകള്‍ എഴുതി തള്ളിയത് 241,911 രൂപയാണ്. നിയമാനുശ്രിതമായ നിയമനടപടികള്‍ തുടരുമ്പോള്‍ കുടിശിക വീണ്ടെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.ബി.ഐ ചട്ടം അനുസരിച്ച് ഒരു ബാങ്ക് സമര്‍പ്പിച്ച ക്രഡിറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. പൊതുമേഖലാ ബാങ്കുകള്‍ക്ക് ക്രഡിറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തനാകില്ലെന്നും അദ്ദേഹം മറുപടിയില്‍ പറഞ്ഞു.
കര്‍ഷകര്‍ കടക്കെണിയില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു എന്ന ബംഗാള്‍ മുഖ്യമന്ത്രിയും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് പാര്‍ലമെന്റില്‍ അദ്ദേഹം കണക്കുകള്‍ വ്യക്തമാക്കിയത്. |