|
എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സ്വിറ്റ്‌സര്‍ലാന്റിലെ സ്വിസ് ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി രംഗത്തെത്തി. എയര്‍ഇന്ത്യയില്‍ എത്ര ശതമാനം ഓഹരികളാണ് സ്വന്തമാക്കുന്നതെന്നോ വില എന്തായിരിക്കുമെന്നോ സ്വിസ് ഏവിയേഷന്‍ വ്യക്തമാക്കിയിട്ടില്ല. 2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയ്ക്ക് യു.എ.ഇ, മലേഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്.
വിമാനങ്ങളുടെ വില്‍പ്പന, സ്വത്തുക്കളുടെ നിയന്ത്രണം, പരിശീലനം എന്നിവയില്‍ വൈദഗ്ധ്യമുള്ള കമ്പനിയാണ് സ്വിസ് ഏവിയേഷന്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളാണ് കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. |