|
ആക്‌സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ ശിഖ ശര്‍മയ്ക്ക് തിരിച്ചടി. ഈ വര്‍ഷം ഡിസംബറില്‍ സ്ഥാനമൊഴിയാന്‍ അവര്‍ക്ക് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്ക കാലാവധി നീട്ടി നല്‍കിയ അതേ ബോര്‍ഡാണ് ഇപ്പോള്‍ അവരുടെ അപേക്ഷ പരിഗണിച്ചു സ്ഥാനമൊഴിയാന്‍ അനുമതി നല്‍കിയത്.
അനധികൃതമായി, മതിയായ ഈടില്ലാതെ കോടികണക്കിന് രൂപ വായ്പ നല്‍കിയ നിരവധി സംഭവങ്ങള്‍ ഈയിടെ പുറത്തു വന്നരുന്നു. രത്‌ന വ്യാപാരി നിരവ് മോദിക്ക് 200 കോടി രൂപ ബാങ്ക് വായ്പ നല്‍കിയത് കിട്ടാകടമായി മാറി. ഇത് തിരിച്ചു കിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു പഴുതുമില്ലാതെ വന്നപ്പോള്‍ അവര്‍ സ്ഥാനമൊഴിയാന്‍ ന്നദ്ധയാവുകയായിരുന്നു. പുറത്താക്കേണ്ടി വരുന്ന സാഹചര്യം വന്നപ്പോള്‍, നാണക്കേട് ഒഴിവാക്കി, സ്ഥാനത്യാഗം ചെയ്തുവെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം.
തുടര്‍ച്ചയായി നാലാം തവണയാണ് അവര്‍ക്ക് കാലാവധി നീട്ടി നല്‍കിയത്. 2009 ജൂണിലാണ് അവര്‍ ആക്‌സിസ് ബാങ്കിന്റെ മേധാവിയായത്. തുടരന്ന് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകര്യ ബാങ്കിന്റെ മേധാവിയായി അപരാജിതയായി വിലസുകയായിരുന്നു. ഇക്കാലയളവില്‍ ആയിരകണക്കിന് കോടി രൂപയുടെ അനധികൃത വായ്പകളാണ് ആക്‌സിസ് ബാങ്ക് നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കുന്ന ബാങ്ക് എന്ന ദുഷ്‌പേരും ബാങ്കിന് കൈവന്നു. നോട്ട് നിരോധിച്ച വേളയില്‍ കോടികളുടെ കള്ളപ്പണം ഈ ബാങ്ക് വെളുപ്പിച്ചു കൊടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശിഖ ശര്‍മയുടെ കാലാവധി നീട്ടി നല്‍കിയത് പുനഃപരിശോധിക്കണമെന്ന് ഡയറക്ടര്‍ ബോര്‍ഡിനോട് റിസര്‍വ് ബാങ്ക് ഏപ്രില്‍ ഒന്നിന് ആവഷ്യപ്പെട്ടിരുന്നു. ഇതിനു പുറമെ ശിഖ ശര്‍മ്മ, ഐ സി ഐ സി ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാര്‍, എച് ഡി എഫ് സി ബാങ്ക് മാനേജിങ് ഡയറക്ടര്‍ ആദിത്യ പുരി എന്നിവരുടെ 6.5 കോടി വരുന്ന
പെര്‍ഫോമന്‍സ് ബോണസ് റിസര്‍വ് ബാങ്ക് തടഞ്ഞു വച്ചിരിക്കുകയാണ്. |